1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2020

സ്വന്തം ലേഖകൻ: മലയാളികള്‍ ഉള്‍പ്പെട്ട ഖത്തറിലെ പ്രമാദമായ യമനി കൊലപാതക കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചു. 27 പ്രതികളില്‍ നാലു മലയാളികൾക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷയാണ് വിധിച്ചത്. നിരപരാധികളെന്നു ബോധ്യമായ ഏതാനും പേരെ കോടതി വെറുതെവിട്ടു. കേസിലെ 27 പ്രതികളും മലയാളികളാണ്. പ്രതികളില്‍ മൂന്നു പേര്‍ പൊലീസ് പിടിയിലാകാതെ രക്ഷപ്പെടുകയായിരുന്നു.

കേസില്‍ നാലു പേര്‍ക്ക് വധശിക്ഷ, പ്രതികളില്‍ ചിലര്‍ക്ക് അഞ്ചു വര്‍ഷവും മറ്റ് ചിലര്‍ക്ക് ആറു മാസവും തടവും ഏതാനും പേരെ വെറുതെവിടുകയും ചെയ്തുകൊണ്ടാണ് വിധിപ്രഖ്യാപനം. വിധി ആശ്വാസകരമാണെന്ന് ദോഹയിലെ അഭിഭാഷകനായ നിസാര്‍ കോച്ചേരി വ്യക്തമാക്കി. വിധി പ്രഖ്യാപനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

പ്രതി ചേര്‍ക്കപ്പെട്ടവരില്‍ 12 പേര്‍ക്ക് ഇന്ത്യന്‍ എംബസി, നോര്‍ക്ക നിയമ സഹായ സെല്‍ എന്നിവയുമായി ചേര്‍ന്ന് നിസാര്‍ കോച്ചേരിയാണ് സൗജന്യ നിയമസഹായം നല്‍കിയത്. കൊലപാതക വിവരം മറച്ചുവയ്ക്കല്‍, കളവ് മുതല്‍ കൈവശം വയ്ക്കല്‍, നാട്ടിലേക്ക് പണം അയയ്ക്കാന്‍ ഐഡി കാര്‍ഡ് നല്‍കി സഹായിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് 12 പേര്‍ക്കെതിരെ ചുമത്തിയിരുന്നത്.

2 വര്‍ഷം മുന്‍പാണ് മലയാളി സംഘം യമനി സ്വദേശിയായ സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും അപഹരിച്ച് കൊലപ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.