1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2020

സ്വന്തം ലേഖകൻ: കഴിഞ്ഞ വർഷം ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിൽ മുതൽ മുടക്കിയവരിൽ ആദ്യ സ്ഥാനം ഇന്ത്യക്കാർക്ക്. സ്വദേശി പൗരന്മാർ രണ്ടാം സ്ഥാനത്തും സൌദിക്കാർ മൂന്നാമതും ഉണ്ട്. പാക്കിസ്ഥാൻ സ്വദേശികൾക്ക് ആറാം സ്ഥാനമാണ്. കഴിഞ്ഞ ദിവസം ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഈ വിവരം.

5246 ഇന്ത്യക്കാരാണ് കഴിഞ്ഞ വർഷം റിയൽ എസ്റ്റേറ്റിൽ മുതൽമുടക്കിയത്. യുഎഇ (5172) , സൌദി (2198), ചൈന (2096), യുകെ (2088), പാക്കിസ്ഥാൻ (1913), ഈജിപ്ത് (955), ജോർദാൻ (855), അമേരിക്ക (682), കാനഡ (678). നിക്ഷേപിച്ച തുകയുടെ വലുപ്പമനുസരിച്ചും ഇന്ത്യക്കാരാണ് ഒന്നാമത്. 10.89 ബില്യൺ ദിർഹം (ഇരുപതിനായിരം കോടിയിലധികം രൂപ)ആണ് ഇന്ത്യക്കാർ മുതൽമുടക്കിയത്.

സ്വദേശികൾ (8.1 ബില്യൺ), സൌദി(4.92), ബ്രിട്ടൻ (3.97), ചൈന (3.97), പാക്കിസ്ഥാൻ (2.79) എന്നിങ്ങനെയാണ് നിക്ഷേപക്കണക്ക്. കൊവിഡ് പ്രതിസന്ധികൾക്കിടയിലും സർക്കാരിന്റെ ശക്തമായ നടപടികളും സമയോചിതമായ ഇടപെടലുകളും മൂലം നിക്ഷേപങ്ങൾ ഈ മേഖലയിൽ തുടരുന്നതായി അധികൃതർ വ്യക്തമാക്കി. ഈ വർഷം റിയൽ എസ്റ്റേറ്റ് രംഗം ആദ്യ നാലു മാസങ്ങളിൽ 3.66 % വളർച്ച നിരക്ക് രേഖപ്പെടുത്തി. 2019ൽ ഇതേ കാലയളവിൽ 3.09 ആയിരുന്നു. രാജ്യത്തിന്റെ മൊത്തം സമ്പ ദ്ഘടനയ്ക്ക് ഇതു കാര്യമായ സംഭാവന നൽകി. 2018നേക്കാൾ നിക്ഷേപങ്ങളുടെ എണ്ണം 2019ൽ നടന്നു.40000 നിക്ഷേപങ്ങൾ 2018ൽ നടന്ന സ്ഥാനത്ത് 47000 അടുത്ത വർഷം നടന്നു.

3920 നിക്ഷേപങ്ങൾ നടന്ന ദുബായ് മറീനയാണ് ഇതിൽ മുന്നിൽ. ബിസിനസ് ബേ(3508), അൽ ഖെയ്റൻ (3142), ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഗാർഡൻസ്(2833), ബുർജ് ഖലീഫ(2721) എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളിലെ നിക്ഷേപങ്ങളുടെ എണ്ണം. കഴിഞ്ഞ വർഷം 70 റിയൽ എസ്റ്റേറ്റ് പദ്ധതികളാണ് റജിസ്റ്റർ ചെയ്തത്. ഈ വർഷം ആദ്യ പകുതിയിൽ ഇതുവരെ 14 എണ്ണമാണ് നടന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.