1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2020

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിനുള്ള വാക്സിന്‍ ഉപയോഗിക്കുന്നതിന് സൌദിയില്‍ ഫൈസര്‍ കമ്പനിക്ക് അനുമതി നല്‍കി. സൗജന്യമായാണ് സൌദിയില്‍ കൊറോണ വാക്സിന്‍ വിതരണം ചെയ്യുക. കുട്ടികള്‍ക്ക് പ്രഥമ ഘട്ടത്തില്‍ വാക്സിന്‍ വിതരണം ചെയ്യില്ല.

നവംബര്‍ 24 നായിരുന്നു കൊവിഡ് പ്രതിരോധ വാക്സിന്‍ ഉപയോഗിക്കുന്നതിന് ഫൈസര്‍ കമ്പനിക്ക് സൌദി അറേബ്യ അനുമതി നല്‍കിരുന്നത്. ഫൈസര്‍ കമ്പനി സൌദി ആരോഗ്യവകുപ്പിനാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. അപേക്ഷ സ്വീകരിച്ചതുപ്രകാരമാണ് ഫൈസര്‍ കമ്പനി സൌദി അറേബ്യക്ക് വാക്സിന്‍ നല്‍കുന്നത്.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും വാക്സിന്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി അറിയിച്ചട്ടുണ്ട്. പ്രഥമ ഘട്ടത്തില്‍ വാക്സിന്‍ വിതരണത്തില്‍ കുട്ടികളെ ഉള്‍പ്പെടുത്തിയിട്ടില്ല. പതിനാറു വയസ്സു തികഞ്ഞവര്‍ക്കു മാത്രമായിരിക്കും കൊറോണ വാക്സിന്‍ നല്‍കുക. കൊറേണ വാക്സിന്‍ ലഭ്യമാക്കുന്ന ലോകത്തെ ആദ്യ രാജ്യങ്ങളില്‍ ഒന്നാകും സൌദി അറേബ്യ.

സൌദിയിൽ ഉപയോഗിക്കാത്തതും കാലാവധി തീർന്നതുമായ വീസ പുതുക്കാനോ ദീർഘിപ്പിക്കാനോ സാധിക്കില്ലെന്നു മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. കൊവിഡിനെ തുടർന്നുള്ള യാത്രാ വിലക്കുമൂലം വിദേശ തൊഴിലാളിയെ കൊണ്ടുവരാൻ സാധിക്കാത്തവർ മന്ത്രാലയത്തെ സമീപിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതേസമയം കൊവിഡ് മൂലം ഇന്ത്യയിൽ കുടുങ്ങിയ സൌദി വീസക്കാരുടെ കാലാവധി സ്വമേധയാ നീട്ടി നൽകിയിരുന്നു. വീസാ, ഇഖാമാ കാലാവധി നീട്ടി ലഭിക്കാത്തവർക്ക് സ്പോൺസറോ ഇന്ത്യൻ എംബസിയോ മുഖേന മന്ത്രാലയത്തെ സമീപിക്കാവുന്നതാണ്. ഇങ്ങനെ സമീപിച്ചവർക്കു കാലാവധി ദിർഘിപ്പിച്ചു നൽകിയിട്ടുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.