1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2020

സ്വന്തം ലേഖകൻ: കുവൈത്തില്‍ 1,71,000 അനധികൃത കുടിയേറ്റക്കാര്‍. നിയമ ലംഘകരായി തുടരുന്നവരെ പിടികൂടി കര്‍ശന നടപടികള്‍ക്ക് ശേഷം നാട് കടത്താനാണ് നീക്കം. രാജ്യത്ത് റെസിഡന്‍സി നിയമ ലംഘകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് കണ്ടെത്തിയ സാഹചര്യത്തിലാണ് സുരക്ഷാ അധികൃതര്‍ കടുത്ത നടപടിക്കൊരുങ്ങുന്നത്.

രാജ്യത്ത് റെസിഡന്‍സി നിയമ ലംഘകരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നതായിട്ടാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. നിലവില്‍ 1,71,000 പേരാണ് നിയം ലംഘിച്ചു രാജ്യത്ത് കഴിയുന്നത്. ഇവരില്‍ 74,000 വിദേശികളും ആര്‍ട്ടിക്കിള്‍ 14-ല്‍ ഉള്‍പ്പെടുന്നവരാണ്. നവംബര്‍ അവസാനത്തോടെ ഇവര്‍ക്ക് രാജ്യം വിടാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും അതിന് കഴിയാതെ സന്ദര്‍ശക വീസയില്‍ തുടരുന്നവരും രാജ്യത്തുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു .

അതേസമയം ആര്‍ട്ടിക്കിള്‍ 20 പ്രകാരമുളള റെസിഡന്‍സ് നിയമലംഘകര്‍ 63,000ത്തോളം പേരാണ്. ആര്‍ട്ടിക്കിള്‍ 14 പ്രകാരമുള്ളവര്‍ റെസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് അനുമതി വാങ്ങി സ്റ്റാറ്റസ് ഭേദഗതി ചെയ്യണമെന്ന് അധികൃതര്‍ പല തവണ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിസംബര്‍ അവസാനത്തിനുള്ളില്‍ സ്റ്റാറ്റസ് ഭേദഗതി ചെയ്യണമെന്നും. സമയപരിധിക്കുശേഷം റെസിഡന്‍സ് നിയമലംഘകര കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.