1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2020

സ്വന്തം ലേഖകൻ: 2021 ജനുവരി മൂന്നു മുതൽ അൽ ജഫ് ലിയയിലുള്ള ദുബായ് എമിഗ്രേഷൻ മുഖ്യ കാര്യാലയത്തിലെ പ്രവൃത്തിസമയം മാറുന്നു. രാവിലെ 7.30 മുതൽ വൈകുന്നേരം ആറു മണിവരെയാണ് പുതുക്കിയ സമയക്രമമെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി അറിയിച്ചു. രാത്രി എട്ടു മണിവരെയാണ് നിലവിൽ ഓഫിസ് പ്രവർത്തിക്കുന്നത്.

എന്നാല്‍, ജി.ഡി.ആർ.എഫ്.എ- ദുബായ്യുടെ സ്മാര്‍ട്ട്‌ ആപ്ലിക്കേഷൻ വഴിയും വെബ്സൈറ്റ് മുഖേനയും 24 മണിക്കൂറും ഉപഭോക്താക്കൾക്ക് സേവനങ്ങൾ തേടാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒപ്പം ദുബായ് രാജ്യാന്തര എയർപോർട്ട് മൂന്നി​െൻറ കസ്​റ്റമർ ഹാപ്പിനസ് സെൻററിൽനിന്ന് ആഴ്ചയിൽ മുഴുവൻ സമയവും സേവനം ലഭിക്കും.

വകുപ്പി​െൻറ സ്മാര്‍ട്ട്‌ സംവിധാനങ്ങളിലൂടെയുള്ള സേവനങ്ങൾ പൊതുജനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് മേജർ ജനറൽ അൽ മറി ഓർമപ്പെടുത്തി. ഇത് ഇടപാടുകൾ കൂടുതൽ സുഗമമാക്കും. സ്മാർട്ട്‌ ഇടപാടുകൾ ഉപഭോക്താക്കളുടെ സമയവും പ്രയത്നവും സംരക്ഷിക്കുമെന്നും സേവനങ്ങള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിവരങ്ങൾക്ക് വകുപ്പി​െൻറ ടോള്‍ഫ്രീ നമ്പറായ 8005111 ബന്ധപ്പെടാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.