1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2020

സ്വന്തം ലേഖകൻ: കൊ​മേ​ഴ്​​സ്യ​ൽ വി​മാ​ന സ​ർ​വി​സ്​ നി​ർ​ത്തി​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ദു​ബൈ​യി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക്​ പ്ര​ത്യേ​ക വി​മാ​ന സ​ർ​വി​സ്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്​ കു​വൈ​ത്തി​ക​ൾ​ക്കും അ​വ​രു​ടെ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും മാ​ത്രം. യു.​എ.​ഇ, തു​ർ​ക്കി തു​ട​ങ്ങി ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ ക്വാ​റ​ൻ​റീ​നി​ലു​ള്ള മ​റ്റു കു​വൈ​ത്ത്​ പ്ര​വാ​സി​ക​ളു​ടെ യാ​ത്ര സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്.

നേ​ര​ത്തെ കൊവിഡ്​ കാ​ല നി​യ​ന്ത്ര​ണ​ങ്ങ​ളിൽ കുടുങ്ങിയ പ്രവാസികൾക്കായി വി​സ സ്വാ​ഭാ​വി​ക​മാ​യി പു​തുക്കൽ ഉൾപ്പെടെ ഒ​േ​ട്ട​റെ ന​ട​പ​ടി​ക​ൾ കു​വൈ​ത്ത്​ സ്വീ​ക​രി​ച്ചിരുന്നു. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി 11 മു​ത​ൽ ജ​നു​വ​രി ഒ​ന്ന്​ വെ​ള്ളി​യാ​ഴ്​​ച വ​രെ​യാ​ണ്​ ​കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ കൊ​മേ​ഴ്​​സ്യ​ൽ വി​മാ​ന സ​ർ​വി​സ്​ നി​ർ​ത്തി​വെ​ച്ച​ത്. പെ​െ​ട്ട​ന്നു​ണ്ടാ​യ തീ​രു​മാ​ന​ത്തി​ൽ നി​ര​വ​ധി പേ​രാ​ണ്​ പ്ര​യാ​സ​ത്തി​ലാ​യ​ത്.

വി​മാ​ന സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​ത്​ മൂ​ലം ട്രാ​ൻ​സി​റ്റ്​ കേ​ന്ദ്ര​ങ്ങ​ളാ​യ രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രു​ടെ വി​ഷ​യ​ത്തി​ൽ കു​വൈ​ത്ത്​ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​മെ​ന്ന്​ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ പ​റ​ഞ്ഞു. ഒാ​ൺ​ലൈ​നാ​യി ന​ട​ത്തി​യ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ൺ ഹൗ​സി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​യാ​സ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ്​ ലോ​കം ക​ട​ന്നു​പോ​വു​ന്ന​ത്. അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളെ ഉ​ൾ​​ക്കൊ​ള്ളു​ന്നു. ഇ​തി​നി​​ട​യി​ൽ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ വി​ഷ​യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​മെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ‘കു​വൈ​ത്തി​ലെ തൊ​ഴി​ൽ​നി​യ​മ​ങ്ങ​ൾ’ വി​ഷ​യ​ത്തി​ൽ ലേ​ബ​ർ വി​ഭാ​ഗം സെ​ക്ക​ൻ​ഡ്​ സെ​ക്ര​ട്ട​റി യു.​എ​സ്. സി​ബി പ്ര​സ​േ​ൻ​റ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു. എം​ബ​സി വ​ക്​​താ​വ്​ ഫ​ഹ​ദ്​ സൂ​രി ന​വം​ബ​റി​ൽ എം​ബ​സി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ്ര​സ​േ​ൻ​റ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു.

വൈ​കാ​തെ പ​രി​മി​ത​മാ​യ തോ​തി​ൽ എം​ബ​സി ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ളു​ക​ളെ പ​െ​ങ്ക​ടു​പ്പി​ച്ചും ബാ​ക്കി ഒാ​ൺ​ലൈ​നാ​യും ഒാ​പ​ൺ ഹൗ​സ്​ ന​ട​ത്താ​നാ​വു​മെ​ന്ന്​ അം​ബാ​സ​ഡ​ർ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച കു​വൈ​ത്ത്​ മു​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ നാ​സ​ർ സ​ബാ​ഹി​െൻറ നി​ര്യാ​ണ​ത്തി​ൽ അ​ദ്ദേ​ഹം അ​നു​ശോ​ചി​ച്ചു.

എം​ബ​സി​യി​ലും പാ​സ്​​പോ​ർ​ട്ട്​ ഒാ​ഫി​സി​ലും വ​രു​േ​മ്പാ​ൾ കൊവിഡ്​ മാ​ർ​ഗ​നി​ർ​ദേ​ശം പാ​ലി​ക്ക​ണ​​മെ​ന്ന്​ അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. കോ​ൺ​സു​ല​ർ സ​ർ​വി​സ്​ ത​ട​സ്സ​മി​ല്ലാ​തി​രി​ക്കാ​നാ​ണ്​ ആ​ദ്യ പ​രി​ഗ​ണ​ന. എം​ബ​സി​യു​ടെ ക​വാ​ടം ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നാ​യി തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്.ന​മ്മു​ടെ സൂ​ക്ഷ്​​മ​ത​ക്കു​റ​വ്​ കൊ​ണ്ട്​ പ്ര​വേ​ശ​ന​ത്തി​ന്​ ത​ട​സ്സ​മു​ണ്ടാ​വു​ന്ന നി​ല​യു​ണ്ടാ​വ​രു​ത്.

എം​ബ​സി അ​ങ്ക​ണ​ത്തി​ലും പാ​സ്​​പോ​ർ​ട്ട്​ ഒാ​ഫി​സു​ക​ളി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും മാ​സ്​​ക്​ ധ​രി​ക്കു​ന്ന​ത്​ അ​ട​ക്കം മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക​യും വേ​ണം.എം​ബ​സി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച പ്ര​ധാ​ന ചി​ല പ​രി​പാ​ടി​ക​ൾ കൊവിഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ദ്ദാ​ക്കി. സാ​ഹ​ച​ര്യ​ത്തി​െൻറ ഗൗ​ര​വം ഉ​ൾ​ക്കൊ​ണ്ട്​ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.