1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2020

സ്വന്തം ലേഖകൻ: പുതുവത്സരാഘോഷത്തിന് അകലം പാലിക്കുന്നത് അടക്കം നിയന്ത്രണങ്ങളുമായി ദുബായ്. ബുർജ് ഖലീഫയിലും മറ്റ് ആഘോഷ വേദികളിലും കൂടുതൽ സുരക്ഷ ഒരുക്കും. ഇടയ്ക്കിടെ അണുമുക്തവുമാക്കും. ദുബായിൽ ഫീൽഡ് ആശുപത്രിയും തിരക്കേറിയ മേഖലകളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 78 പ്രത്യേക യൂണിറ്റുകളും തുറക്കും. എല്ലാ സംവിധാനങ്ങളോടും കൂടിയ 200 ആംബുലൻസുകൾ അധികം സജ്ജമാക്കും. ആംബുലൻസുകളിൽ ഡോക്ടർമാരെ കൂടാതെ 700 ജീവനക്കാരുണ്ടാകും.

ആഘോഷ വേദികൾ, റോഡുകൾ, മെട്രോ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. ആഘോഷ വേദികളോടനുബന്ധിച്ച് 21 സിവിൽ ഡിഫൻസ് സ്റ്റേഷനുകൾ തുറക്കും. 71 അഗ്നിശമന വാഹന യൂണിറ്റുകളും സജ്ജമാക്കും. 585 ഉദ്യോഗസ്ഥരെ അധികമായി നിയോഗിച്ചു. സ്വകാര്യ പരിപാടികളിലടക്കം പരമാവധി 30 പേർക്കു പങ്കെടുക്കാം. നിയന്ത്രണങ്ങൾ ലംഘിച്ച് ആഘോഷം സംഘടിപ്പിച്ചാൽ 50,000 ദിർഹവും പങ്കെടുക്കുന്നവർക്ക് 15,000 ദിർഹവുമാണ് പിഴ. എല്ലാവരും മാസ്ക് ധരിക്കണം.

അസായൽ റോഡിൽ ഊദ് സ്ട്രീറ്റ് മുതൽ മെയ്ദാൻ സ്ട്രീറ്റ് വരെയുള്ള ഭാഗം 31ന് വൈകിട്ട് 4ന് അടയ്ക്കും. പാർക്കിങ് മേഖല നിറഞ്ഞാൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊലെവാഡ് സ്ട്രീറ്റും അടയ്ക്കും. പാർക്കിങ്ങിന് ബുക്ക് ചെയ്തവർ വൈകിട്ട് 4നു മുൻപ് എത്തണം. ഫിനാൻഷ്യൽ സെന്റർ റോഡ് വൈകിട്ട് 4നും ഫ്യൂച്ചർ സ്ട്രീറ്റ് 6നും അടയ്ക്കും. ആഘോഷ പരിപാടികൾ അവസാനിച്ചാൽ എല്ലാ റോഡുകളും തുറക്കും.

31 പുലർച്ചെ 5 മുതൽ രണ്ടിനു പുലർച്ചെ ഒന്നുവരെ മെട്രോ റൈഡ് ലൈനും 31നു പുലർച്ചെ 5.30 മുതൽ രണ്ടിനു പുലർച്ചെ ഒന്നുവരെ ഗ്രീൻ ലൈനും പ്രവർത്തിക്കും. ബുർജ് ഖലീഫ സ്റ്റേഷൻ 31നു വൈകിട്ട് 5 മുതൽ ഒന്നിനു രാവിലെ 6 വരെ അടച്ചിടും. ബുർജ് ഖലീഫ സ്റ്റേഷന് അടുത്തുള്ള ഷെയ്ഖ് സായിദ് റോഡിനു കുറുകെ നടപ്പാത സജ്ജമാക്കും. മെട്രോ സ്റ്റേഷനുകളിൽ നിന്ന് 200ൽ അധികം സൗജന്യ ബസ് സർവീസ് ഉണ്ടാകും.

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പുതുവർഷാഘോഷം സംഘടിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി അബുദാബി പൊലീസ്. സംഘാടകർക്ക് 10,000 ദിർഹവും (2 ലക്ഷം രൂപ) പങ്കെടുക്കുന്നവർക്ക് 5000 ദിർഹം (1 ലക്ഷം രൂപ) വീതവുമാണ് പിഴ. സ്വകാര്യ, പൊതു സ്ഥലങ്ങളിൽ പാർട്ടികൾ സംഘടിപ്പിക്കുന്നവർക്കും നടപടി നേരിടേണ്ടി വരുമെന്ന് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് സെയ്ഫ് അൽ മുഹൈരി പറഞ്ഞു. കൂട്ടംകൂടാൻ ആഹ്വാനം ചെയ്യരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വെടിക്കെട്ടും മറ്റു പരിപാടികളും കാണാന്‍ പുറത്തു പോകുന്നവർ മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം. അൽവത്ബയിലെ ഷെയ്ഖ് സായിദ് ഹെറിറ്റേജ് വില്ലേജിലാണ് 35 മിനിറ്റു നീളുന്ന റെക്കോർഡ് വെടിക്കെട്ട്. യാസ് ഐലൻഡ്, കോർണിഷ് ഉൾപ്പെടെ മറ്റു 7 സ്ഥലങ്ങളിലും വെടിക്കെട്ടുണ്ടാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.