
സ്വന്തം ലേഖകൻ: ഗൾഫ് പ്രതിസന്ധി തീർപ്പാക്കുന്നതിന് നേരത്തെ ഇടപെട്ട കുവൈത്ത് അമീർ, അന്തരിച്ച ഷെയ്ഖ് സബ അൽ അഹ്മദിനേയും ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിനെയും നമിക്കുകയാണ് ലോകം. ഗൾഫ് രാജ്യങ്ങളും അതിലെ ജനങ്ങളും തമ്മിലെ സൗഹൃദം ഊട്ടിയുറപ്പിച്ച് ബന്ധങ്ങൾ സുദൃഢമാക്കുകയും ഏകതയോടെ നിലകൊള്ളുകയും ചെയ്യുക എന്ന അൽ ഉല പ്രഖ്യാപനവും ഈ മുതിർന്ന നേതാക്കൾക്കുള്ള ആദരാഞ്ജലിയാണ്.
കുവൈത്ത് അമീറായിരുന്ന ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് എന്നിവരാണ് ഉച്ചകോടിയിൽ`നിറഞ്ഞ് നിന്നത്. മരണാനന്തരം ചേരുന്ന ആദ്യത്തെ ഉച്ചകോടിയാണ് അൽ ഉലയിലേത്. ഉദ്ഘാടന പ്രസംഗത്തിൽ ഇരുവരെയും സ്മരിച്ച സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അക്കാര്യം ഓർമിപ്പിച്ചു.
മാത്രമല്ല, സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ നിർദേശാനുസരണം ഉച്ചകോടിക്ക് ഷെയ്ഖ് സബാഹ്- സുൽത്താൻ ഖാബൂസ് ഉച്ചകോടി
എന്ന് നാമകരണം ചെയ്യുന്നതായും സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു. 2017ൽ ഉടലെടുത്ത ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് അക്ഷീണം പ്രയത്നിച്ചവരാണ് ഷെയ്ഖ് സബാഹും സുൽത്താൻ ഖാബൂസും.
തുടക്കം മുതൽ അന്തരിച്ച കുവൈത്ത് മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഒമാൻ സുൽത്താനുമായി ചേർന്ന് നടത്തിയ മധ്യസ്ഥശ്രമങ്ങളാണ് ഒടുവിൽ വിജയിച്ചിരിക്കുന്നത്. അദ്ദേഹത്തിെൻറ മരണശേഷം അധികാരത്തിലേറിയ നിലവിലെ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും ശ്രമങ്ങൾ തുടർന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല