1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2021

സ്വന്തം ലേഖകൻ: ഈ വർഷം അവസാനത്തോടെ ഖത്തറിലും വാറ്റ് (മൂല്യവർധിത നികുതി) നടപ്പാക്കാൻ സാധ്യത. ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഈയിടെ ഒപ്പുവെച്ച കരാർ പ്രകാരമാണിത്​. ജി.സി.സി മുന്നോട്ടുവെച്ച വാറ്റ് ചട്ടങ്ങൾക്ക് ഖത്തർ നേരത്തേ തന്നെ അംഗീകാരം നൽകിയിരുന്നു. വാറ്റ് നടപ്പിൽ വരുത്തുന്നതിനാവശ്യമായ അടിയന്തര സംവിധാനങ്ങളും നടപടികളും ഖത്തർ ജനറൽ ടാക്സ്​ അതോറിറ്റി പൂർത്തിയാക്കിയിട്ടുണ്ട്​.

ഈ വർഷം തന്നെ വാറ്റ് നടപ്പാക്കുന്നതിനുള്ള സർക്കാർ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാൽ, ഇതുവരെ ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ലെന്നും ഈ രംഗ​െത്ത വിദഗ്​ധർ പറയുന്നു. ഇതുസംബന്ധിച്ച്​ ‘ഗൾഫ് ടൈംസ്​’ പത്രവും വാർത്ത നൽകിയിരുന്നു. വാറ്റ് നടപ്പാക്കുന്നതിലേക്കുള്ള ചുവടുവെപ്പിലാണ് രാജ്യമെന്ന്​ ‘ടാക്സ്​ ഫോർ ഖത്തരി ബിസിനസ്​’ എന്ന തലക്കെട്ടിൽ ഏണസ്​റ്റ് ആൻഡ് യങ് നടത്തിയ വെർച്വൽ സെമിനാറിൽ വിദഗ്​ധർ പറഞ്ഞു.

ഈയിടെ ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഒപ്പുവെച്ച കരാർ പ്രകാരം രാജ്യത്ത് ഉടൻ തന്നെ വാറ്റ് നടപ്പാക്കാനുള്ള സാധ്യതകളാണുള്ളത്​. കമ്പനികൾ ഇതിനായി തയാറെടുക്കണമെന്നും ചുരുങ്ങിയത് ആറു മാസമെങ്കിലും ഇതിനായി ആവശ്യംവരുമെന്നും സെമിനാർ അഭിപ്രായപ്പെട്ടു. വാറ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ അനുമതി ഇപ്പോഴും ലഭിച്ചിട്ടില്ല.

എന്നാൽ, നടപടികൾ ജനറൽ ടാക്സ്​ അതോറിറ്റി പൂർത്തിയാക്കിയിട്ടുണ്ടെന്ന്​ അൽ തമീമി ആൻഡ് കമ്പനിയും ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടൻറ്സ്​ അസോസിയേഷനും സംയുക്തമായി പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. നിലവിലെ നികുതി സംവിധാനത്തിൽ ഖത്തർ വരുത്തിയ മാറ്റങ്ങളെല്ലാം സമീപഭാവിയിൽ തന്നെ വാറ്റ് നടപ്പാക്കുമെന്നതിലേക്കാണ് സൂചന നൽകുന്നത്​. കോവിഡ്–19നെ തുടർന്നുണ്ടായ പ്രതിസന്ധികൾ നിലവിലെ വ്യാപാരം ശക്തിപ്പെടുത്തുന്നതിലേക്ക് സർക്കാറുകളെ നിർബന്ധിപ്പിച്ചതായി ഇ.വൈ ബിസിനസ്​ ടാക്സ്​ ഉപദേശക സമിതിയായ അഹ്മദ് അദ്ദുസൂകി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.