1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2021

സ്വന്തം ലേഖകൻ: ഇന്ത്യൻ വിദ്യാർഥികൾക്കു സൌദി അറേബ്യയിൽ ഉന്നത പഠനത്തിന് സൗകര്യം ഒരുങ്ങുന്നു. ഇതുസംബന്ധിച്ച നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സഈദ് പറഞ്ഞു. റിയാദിൽ സമാപിച്ച 33ാമത് സിബിഎസ്ഇ പ്രിൻസിപ്പൽസ് കോൺഫറൻസ് ഗൾഫ് സഹോദയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രീയ വിദ്യാലയ മാതൃകയിൽ സ്കൂളും ഐഐടി മാതൃകയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങാനാണ് പദ്ധതി. വിദ്യാഭ്യാസ രംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് സൌദി വിദ്യാഭ്യാസ മന്ത്രി ഹമദ് അൽ ഷെയ്ഖുമായി ഇന്ത്യൻ സ്ഥാനപതി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.

ചർച്ചയിൽ വിദ്യാഭ്യാസ രംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നതിന് പുതിയ ധാരണാപത്രത്തിൽ വൈകാതെ ഒപ്പുവക്കാൻ ധാരണയായതായും ഡോ. ഔസാഫ് സഈദ് പറഞ്ഞു. വിദേശ വിദ്യാർഥികൾക്കായി സൌദി സർക്കാർ നീക്കിവച്ച 477 സ്‌കോളർഷിപുകൾ ഇന്ത്യക്കാർക്കും അർഹതപ്പെട്ടതാണെന്നും സ്ഥാനപതി ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.