
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ യാത്രക്കാർക്ക് റീഫണ്ട് ഇനത്തിൽ 160 കോടി ഡോളർ തിരിച്ചുനൽകിയതായി ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിർ. ഒരു ലക്ഷത്തോളം യാത്രക്കാർക്കാണ് റീഫണ്ട് അനുവദിച്ചത്.
ജീവനക്കാരുടെ വേതനം 15 ശതമാനം വേതനം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വെട്ടിക്കുറച്ചു. ജീവനക്കാരെ പിരിച്ചു വിടുന്ന അവസ്ഥയും ഉണ്ടായി. ചില എയർലൈനുകൾ റീഫണ്ട് മരവിപ്പിച്ചപ്പോളും ഖത്തർ എയർവേസ് യാത്രക്കാരുടെ ആവശ്യം പരിഗണിക്കാൻ മറന്നില്ല.
എല്ലാ വിമാന കമ്പനികളും പ്രതിസന്ധിയെ തുടർന്ന് സർവീസ് നിർത്തിവെച്ചപ്പോഴും ഖത്തർ എയർവേസിന്റെ 80 ശതമാനം വിമാനങ്ങളും സർവീസ് നടത്തി. കൂടാതെ, സർവിസുകൾ പഴയ നിലയിലാകുമ്പോൾ പിരിച്ചുവിട്ട ജീവനക്കാരെ വീണ്ടും നിയമിക്കാനും നടപടി എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല