1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2021

സ്വന്തം ലേഖകൻ: ക​ര്‍​ഷ​ക​രെ ഇ​ള​ക്കി​വി​ടാ​നു​ള്ള ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ് സ​മ​ര​മെ​ന്ന് കേ​ന്ദ്ര കൃ​ഷി മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ര്‍. രാ​ജ്യ​സ​ഭ​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു വ​ന്ന മൂ​ന്നു നി​യ​മ​ങ്ങ​ളി​ല്‍ ഏ​തെ​ങ്കി​ലു​മൊ​ന്നി​ല്‍ ക​ര്‍​ഷ​ക വി​രു​ദ്ധ​മാ​യി ഒ​രു​കാ​ര്യ​മെ​ങ്കി​ലും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ല്‍ ഭേ​ദ​ഗ​തി​ക്ക് ത​യാ​റാ​ണെ​ന്നും ഭൂ​മി ന​ഷ്ട​പ്പെ​ടു​മെ​ന്ന ക​ള്ള പ്ര​ചാ​ര​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് പ​ഞ്ചാ​ബി​ലെ ക​ര്‍​ഷ​ക​ര്‍ സ​മ​രം ചെ​യ്യാ​ന്‍ ആ​രം​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഒ​രു സം​സ്ഥാ​ന​ത്തി​ല്‍ നി​ന്നു​ള്ള​വ​ര്‍ മാ​ത്ര​മാ​ണ് സ​മ​രം ചെ​യ്യു​ന്ന​ത്. ക​ര്‍​ഷ​ക​രെ ആ​രോ തെ​റ്റ​ദ്ധ​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ര്‍​ഷ​ക​രു​ടെ ജീ​വി​ത​ത്തി​ല്‍ ന​ല്ല മാ​റ്റ​മു​ണ്ട​മു​ണ്ടാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, തി​ങ്ക​ളാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച​യ്ക്ക് മ​റു​പ​ടി ന​ല്‍​കും. എ​ന്നാ​ൽ കാ​ർ​ഷി​ക​വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ച​ർ​ച്ച എ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ല്‍​ക്കാ​നാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നി​ർ​ദ്ദേ​ശം.

കാർഷിക ബില്ലുകളിന്മേലുള്ള സമരം രാജ്യത്ത് ശക്തമാകവേ നിയമങ്ങൾ പിൻവലിയ്ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. കാർഷിക മേഖലയിൽ സർക്കാർ ആറ് വർഷക്കാലം സ്വീകരിച്ച നടപടികളാണ് ഇപ്പോഴത്തെ പുരോഗതിയ്ക്ക് കാരണം എന്നും കൂടുതൽ പരിഷ്ക്കരണ നടപടികളുമായി സർക്കാർ മുന്നോട്ട് പോകും എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആറാം തീയതി നടക്കുന്ന കർഷക സമരത്തെ നേരിടാൻ ശക്തമായ സന്നാഹങ്ങളാണ് പൊലിസ് ഒരുക്കുന്നത്.

അതേസമയം, ആറാം തീയതി കർഷകർ പ്രഖ്യാപിച്ച സമരത്തെ നേരിടാൻ രാജ്യവ്യാപകമായി വിപുലമായ സംവിധാനങ്ങൾ ഒരുക്കാൻ ആഭ്യന്തരമന്ത്രാലയം നടപടികൾ തുടങ്ങി. ഡൽഹിയിലെ അതിർത്തി മേഖലകളിൽ അടക്കം സായുധരായ അധിക അർധ സൈനിക സുരക്ഷാ സംവിധാനത്തെ വിന്യസിയ്ക്കാൻ ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും സുരക്ഷ കർശനമാക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.