1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2021

സ്വന്തം ലേഖകൻ: സൗദിയിൽ ആഴ്ചയിൽ രണ്ടു ദിവസം അവധി നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ. ഇക്കാര്യത്തിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അന്തിമ അംഗീകാരം വരുന്നതോടെ നിയമം പ്രാബല്യത്തിലാകും.

എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി കണക്കാക്കും. നിലവിൽ ആഴ്ചയിൽ 48 മണിക്കൂറാണ് തൊഴിലെടുക്കേണ്ട സമയം. ഇത് നാൽപത് മണിക്കൂറായും കുറക്കാൻ നീക്കമുണ്ട്.

ഉത്തരവ് പ്രാബല്യത്തിലായാൽ ഈ സമയത്തിനപ്പുറം ചെയ്യുന്ന ജോലിക്ക് അധിക ശമ്പളം നൽകേണ്ടി വരും. ചുരുക്കത്തിൽ അഞ്ച് ദിവസമായി ജോലി സമയം മാറും. ആറാം ദിവസം ജോലി ചെയ്യിപ്പിച്ചാൽ അത് ഓവർടൈം ഗണത്തിലാണ് പെടുക. ഇക്കാര്യത്തിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അധികം വൈകാതെ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.