1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2021

സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് മടങ്ങിവരാന്‍ കഴിയാതെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയിട്ടുള്ള വിദേശികളുടെ താമസരേഖ റദ്ദാക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചു കാലാവധിക്കുള്ളില്‍ മടങ്ങിവരാന്‍ ക്വഴിയാത്തവരുടെ താമസരേഖ കുടിയേറ്റ വിഭാഗം റദ്ദാക്കുന്നത്.

പ്രതിദിനം 185 വിദേശികളുടെ വീസകളാണ് റദ്ദാക്കുന്നതെന്ന് കുവൈറ്റ് മാന്‍ പവര്‍ പബ്ലിക് അതോറിറ്റി അറിയിച്ചു. അതേസമയം, കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ 362 വര്‍ക് പെര്‍മിറ്റുകള്‍ സര്‍ക്കാരിന്റെ സുപ്രീം കൌണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് അംഗീകാരത്തോടെ അനുവദിച്ചു.

കൊവിഡ് സുപ്രീം കൌണ്‍സില്‍ അംഗീകാരത്തോടെ മാത്രമേ വിദേശികള്‍ക്കുള്ള ഏതുതരം വീസയും ഇനി അനുവദിക്കുകയുള്ളു. കഴിഞ്ഞ 27 ദിവസങ്ങള്‍ക്കിടയില്‍ 9,271 വര്‍ക് പെര്‍മിറ്റുകള്‍ റദാക്കിയതായും 87,490 വര്‍ക് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കിയതായും അതോറിറ്റി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.