1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2021

സ്വന്തം ലേഖകൻ: വേ​​​ൾ​​​ഡ് ട്രേ​​​ഡ് സെ​​​ന്‍റ​​​ർ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ അ​​​ന്വേ​​​ണ​​​ത്തി​​​നു സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ൽ, കാ​​​പ്പി​​​റ്റോ​​​ൾ ക​​​ലാ​​​പ​​​ത്തെ​​​ക്കു​​​റി​​​ച്ച് സ്വ​​​ത​​​ന്ത്ര ക​​​മ്മീ​​​ഷ​​​ൻ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​ന്നു യു​​​എ​​​സ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭാ സ്പീ​​​ക്ക​​​ർ നാ​​​ൻ​​​സി പെ​​​ലോ​​​സി. കാ​​​പ്പി​​​റ്റോ​​​ൾ ക​​​ലാ​​​പ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നെ​​​തി​​​രേ​​​യു​​​ള്ള ഇം​​​പീ​​​ച്ച്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ യു​​​എ​​​സ് സെ​​​ന​​​റ്റ് ത​​​ള്ളി​​​യ​​​തോ​​​ടെ​​​യാ​​ണു സ്വ​​​ത​​​ന്ത്ര ക​​​മ്മീ​​​ഷ​​​ൻ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു പെ​​​ലോ​​​സി ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭാ അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് അ​​​യ​​​ച്ച ക​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ജോ ​​​ബൈ​​​ഡ​​​ന്‍റെ വി​​​ജ​​​യം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്താ​​​ൻ ജ​​​നു​​​വ​​​രി ആ​​​റി​​​നു കാ​​​പ്പി​​​റ്റോ​​​ളി​​​ൽ ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭാ, സെ​​​ന​​​റ്റ് സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​നം ചേ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു ക​​​ലാ​​​പ​​​മു​​​ണ്ടാ​​​യ​​​ത്. ക​​​ലാ​​​പ​​​ത്തി​​​ൽ ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​നു​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു പേ​​​ർ കൊ​​ല്ല​​പ്പെ​​ട്ടു.

അതിനിടെ സ്റ്റിമുലസ് ചെക്കിൽ ശേഷിക്കുന്ന തുക അമേരിക്കക്കാരുടെ അക്കൗണ്ടുകളിലെത്താൻ മാർച്ച് 15 കഴിയണമെന്ന് നാൻസി പെലോസി വ്യക്തമാക്കി. സിംഗിൾ ടാക്സ് പേയർക്ക് 75,000 ഡോളർ വാർഷിക വരുമാന പരിധിയെന്നത് 50,000 ഡോളറായി കുറയ്ക്കുവാനുള്ള ശ്രമത്തിലാണ് സർക്കാർ. മാർച്ച് 8ന് പ്രതിനിധി സഭ വീണ്ടും സമ്മേളിക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്താനായേക്കും.

തുടർന്ന് പ്രസിഡന്റ് ജോ ബൈഡൻ ഒരു ടൗൺ ഹാൾ മീറ്റിങ്ങിൽ തന്റെ പുതിയ ദുരിതാശ്വാസ പാക്കേജ് വിശദീകരിക്കും. പദ്ധതിയിൽ 1,400 ഡോളറിന്റെ സ്റ്റിമുലസ് ചെക്ക് ഓരോ അമേരിക്കക്കാരനും നൽകുന്നതും സ്കൂളുകൾക്കും ടെസ്റ്റിംഗിനും വാക്സീൻ പ്രൊഡക്ഷനും വിവിധ ബില്യൺ ഡോളർ പദ്ധതികളും ഉണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.