1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2021

സ്വന്തം ലേഖകൻ: ബ്രിട്ടീഷ് ചാൻസലർ റിഷി സുനക് മാർച്ച് മൂന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന ബിസിനസുകൾക്ക് കൂടുതൽ സഹായ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് സൂചന. സർക്കാരിന്റെ ഫർലോ പദ്ധതി വേനൽക്കാലംവരെ വ്യാപിപ്പിക്കുമെന്നും, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മേഖലകൾക്ക് ആശ്വാസം പകരുന്ന അടിയന്തിര നടപടികൾ അവതരിപ്പിക്കുമെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഒരു വർഷമായി തുടരുന്ന ബിസിനസ്സ് നിരക്ക് അവധി മാർച്ച് അവസാനത്തോടെ അവസാനിക്കാനിരിക്കെയാണ് പദ്ധതി നീട്ടുന്നതായുള്ള സൂചന. പുറത്തുവരുന്നത്. നിലവിലെ ഫർലോ സ്കീം ഏപ്രിൽ അവസാനം വരെ പ്രാബല്യത്തിൽ തുടരും. വരാനിരിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ മറികടക്കാൻ കമ്പനികൾക്ക് ദീർഘകാല പിന്തുണ ആവശ്യമാണെന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആവശ്യം ശക്തമായിരുന്നു.

ഊബർ ഡ്രൈവർമാരെ തൊഴിലാളികളായി പരിഗണിക്കണമെന്ന് യുകെ കോടതി

ഊ​​​​ബ​​​​ർ ടാ​​​​ക്സി ഡ്രൈ​​​​വ​​​​ർമാരെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​യി പ​​​​രി​​​​ഗ​​​​ണിച്ച് ശമ്പ​​​​ള​​​​വും അ​​​​വ​​​​ധി​​​​യും മറ്റ് ആനുകൂല്യങ്ങളും ന​​​​ൽ​​​​ക​​​​മെ​​​​ന്നും യു​​​​കെ സു​​​​പ്രീം​​​​ കോ​​​​ട​​​​തി. സ്വ​​​​യം തൊ​​​​ഴി​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണു ഡ്രൈ​​​​വ​​​​ർ​​​​മാ​​​​ർ പെ​​​​ടു​​​​ന്ന​​​​തെ​​​​ന്ന ഊ​​​​ബ​​​​റി​​​​ന്‍റെ വാ​​​​ദം കോ​​​​ട​​​​തി ത​​​​ള്ളി. യു​​​​കെ​​​​യി​​​​ലെ അ​​​​ടി​​​​സ്ഥാ​​​​ന തൊ​​​​ഴി​​​​ൽ​​നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽ ത​​​​ങ്ങ​​​​ളെ​​​​യും ഉ​​ൾ​​പ്പെ​​​​ടു​​​​ത്ത​​​​ണം എ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഒ​​​​രു കൂ​​​​ട്ടം ഡ്രൈ​​​​വ​​​​ർ​​​​മാ​​​​രാ​​​​ണ് യു​​​​കെ കോ​​​​ട​​​​തിയെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

ബ്രിട്ടനിലെ ആദ്യകാല മലയാളികളിൽ ഒരാളായ വർക്കല പുത്തൻചന്ത എസ്.എസ്. നിവാസിൽ കുഞ്ചൻ സുരേന്ദ്രൻ (89) ഇന്നലെ രാവിലെ ലണ്ടനിലെ ക്രോയിഡണിൽ ഹൃദയാഘാതം മൂലം മരിച്ചു. ഭാര്യ: സുകന്യ സുരേന്ദ്രൻ. പരേതനായ സാജു സുരേന്ദ്രൻ, കുമാർ സുരേന്ദ്രൻ, സുനിതാ ബാലകൃഷ്ണൻ എന്നിവർ മക്കളാണ്.

1969ലാണ് സിംഗപ്പൂരിൽനിന്നും കുഞ്ചൻ സുരേന്ദ്രൻ ബ്രിട്ടനിലേക്ക് എത്തിയത്. ലണ്ടനിലെ മലയാളി കൂട്ടായ്മകളിലും സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. സംസ്കാരം പിന്നീട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.