1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2021

സ്വന്തം ലേഖകൻ: ബുർജ് ഖലീഫ കീഴടക്കി എം.എ.യൂസഫലി ചെയർമാനായ ലുലു ഗ്രൂപ്പ്. 200 ഹൈപ്പർമാർക്കറ്റ് പൂർത്തിയാക്കിയ ആഘോഷത്തിന്റെ ഭാഗമായി ലോകത്തെ ഏറ്റവും ഉയരംകൂടിയ മനുഷ്യനിർമിത കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ ലുലു ലോഗോ മിന്നിത്തെളിഞ്ഞു. ശനി രാത്രി 8 മുതൽ 9.30 വരെയാണ് ലുലു ചിത്രങ്ങളും സന്ദേശങ്ങളും ബുര്‍ജ് ഖലീഫയിൽ വർണത്തിന്റെ അകമ്പടിയോടെ പ്രത്യക്ഷപ്പെട്ടത്. ലോകം മുഴുവൻ ഇൗ ദൃശ്യം കണ്ടാസ്വദിച്ചു.

മലയാളത്തിലടക്കം നന്ദി പ്രകാശിപ്പിച്ചുകൊണ്ടായിരുന്നു ലുലുവിന്റെ ആഘോഷം. കടുംപച്ച പശ്ചാത്തലത്തിൽ ലുലു ലോഗോയോടൊപ്പം നന്ദി എന്ന് മലയാളത്തിൽ തെളിഞ്ഞപ്പോൾ അത് ലോക മലയാളികൾക്ക് അഭിമാനത്തിന്റെ നിമിഷങ്ങളായി. പുതിയ ഉയരങ്ങൾ കീഴടക്കിയതിന്റെ സന്തോഷമാണ് ബുർജ് ഖലീഫയിൽ തെളിഞ്ഞതെന്ന് അധികൃതർ പറഞ്ഞു.

നേരത്തെ ഷാരൂഖ് ഖാനടക്കമുള്ള സെലിബ്രിറ്റികളുടെയും ചില സ്വകാര്യവ്യക്തികളുടെയും നാമങ്ങൾ വിശേഷ ദിവസങ്ങളിൽ ബുർജ് ഖലീഫയിൽ പ്രത്യക്ഷമായിട്ടുണ്ട്. ഇതാദ്യമായാണ് മലയാളിയുടെ നേതൃത്വത്തിലുള്ള ബിസിനസ് ഗ്രൂപ്പിന്റെ ചിത്രങ്ങളും സന്ദേശങ്ങളും വരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.