സ്വന്തം ലേഖകൻ: വാക്സീൻ എടുത്തവർക്കും വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായ വൊളന്റിയർമാർക്കും നാട്ടിൽ പോയി വന്നാൽ 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി. ഗ്രീൻ പട്ടികയിൽ അല്ലാത്ത രാജ്യക്കാർക്കെല്ലാം ക്വാറന്റീൻ നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
വാക്സീൻ എടുത്തവർക്കും വൊളന്റിയർമാർക്കും സ്വന്തം പേരിൽ താമസ സൗകര്യമുണ്ടെങ്കിൽ സ്മാർട് വാച്ച് ധരിപ്പിച്ചു വീട്ടിലേക്കും അല്ലാത്തവരെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീനിലേക്കുമാണ് മാറ്റുന്നത്. എട്ടാം ദിവസം പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവായാൽ പത്താം ദിവസം ക്വാറന്റീൻ അവസാനിപ്പിക്കാം.
2 ഡോസ് വാക്സീൻ എടുത്ത് 28 ദിവസത്തിനു ശേഷം നാട്ടിൽ പോയ പ്രവാസികളിൽ ചിലർ അബുദാബിയിൽ തിരിച്ചെത്തിയപ്പോൾ നേരെ ഹോം ക്വാറന്റീനിലേക്ക് വിടുകയായിരുന്നു.വാക്സീൻ എടുത്തവർക്ക് ക്വാറന്റീൻ വേണ്ടെന്ന നിയമം മാറ്റിയെന്നും ഇപ്പോൾ ക്വാറന്റീൻ നിർബന്ധമാണെന്നുമാണ് അധികൃതരുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല