1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2021

സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിൽ, താമസ നിയമലംഘനങ്ങളുടെ പേരിൽ അറസ്റ്റിലായി നാടുകടത്തൽ കേന്ദ്രത്തിൽ (തർഹീലിൽ) കഴിഞ്ഞിരുന്ന നൂറോളം മലയാളികൾ ഉൾപ്പെടെ 1500 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. സ്പോൺസറിൽനിന്ന് ഒളിച്ചോടിയവരും ഇഖാമ പുതുക്കാത്തവരും ഇതിൽ ഉൾപ്പെടും.

ഇവരെ സൗദി സർക്കാർ 5 വിമാനങ്ങളിലായി ഡൽഹിയിൽ എത്തിക്കുകയായിരുന്നു. ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്നാണ് ഇവർക്കു നാട്ടിലെത്താനായത്. വിവിധ കാരണങ്ങളാൽ രേഖകളില്ലാത്തവർക്കു എംബസി ഔട്ട്പാസ് നൽകിയിരുന്നു.

നിയമലംഘകരായി സൗദിയിൽ കഴിയുന്നവർ എംബസിയുമായി ബന്ധപ്പെട്ട് താമസം നിയമവിധേയമാക്കുയോ രാജ്യം വിടുകയോ ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഇഖാമ പുതുക്കാത്തവർക്കും ഒളിച്ചോടിയവർക്കും ഫൈനൽ എക്‌സിറ്റിന് എംബസിയിൽ ഓൺലൈനായി അപേക്ഷ നൽകണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.