
സ്വന്തം ലേഖകൻ: അറബ് ലോകത്തെ ഏറ്റവും മികച്ച പാസ്പോർട്ടെന്ന ബഹുമതി യുഎഇ പാസ്പോർട്ടിനു സ്വന്തം. ഗ്ലോബൽ കൺസൽറ്റിങ് കമ്പനിയായ നൊമാഡ് കാപ്പിറ്റലിസ്റ്റ് നടത്തിയ സർവേയിലാണ് യുഎഇ ഒന്നാം സ്ഥാനത്ത് എത്തിയത്. കുവൈത്ത് രണ്ടാം സ്ഥാനത്തും ഖത്തർ മൂന്നാം സ്ഥാനത്തുമുണ്ട്.
രാജ്യാന്തര തലത്തിൽ യുഎഇയ്ക്ക് 38ാം സ്ഥാനവും കുവൈത്തിന് 97, ഖത്തറിന് 98ാം സ്ഥാനങ്ങളുമാണ്. ലക്സംബർഗ് പാസ്പോർട്ടാണ് ഈ ശ്രേണിയിൽ ഒന്നാമത്. സ്വീഡൻ, അയർലൻഡ്, സ്വിറ്റ്സർലൻഡ്, ബൽജിയം എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. 199 രാഷ്ട്രങ്ങളെയാണ് പാസ്പോർട്ട് സൂചികയിൽ ഉൾപ്പെടുത്തിയത്.
വിസ രഹിതയാത്ര, അന്താരാഷ്ട്ര ടാക്സ് നിയമങ്ങൾ, ഇരട്ട പൗരത്വം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിരിക്കുന്നത്. കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ അല്ലെങ്കിൽ ഒാൺലൈൻ വിസ ഉപയോഗിച്ച് 96 രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും.
അതേസമയം ഇറാഖി പാസ്പോർട്ടിന് നൂറിൽ 23 പോയിൻറാണ് ഉള്ളത്. 28 രാജ്യങ്ങളിൽ മാത്രമാണ് വിസയില്ലാതെ അല്ലെങ്കിൽ ഒാൺലൈൻ വിസ ഉപയോഗിച്ച് ഇറാഖി പൗരന്മാർക്ക് യാത്ര ചെയ്യാൻ സാധിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല