1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2021

സ്വന്തം ലേഖകൻ: പൊതുസ്ഥലത്ത് ബുർഖ ഉൾപ്പെടെയുള്ള മുഖാവരണങ്ങൾ നിരോധിച്ച് ശ്രീലങ്ക. ദേശീയ സുരക്ഷക്ക്​ അപകടമെന്നു പറഞ്ഞ്​ 1,000 ഓളം മദ്രസകൾ അടച്ചുപൂട്ടും. മുസ്​ലിം സ്​ത്രീകൾ അണിയുന്ന പർദക്കും വിലക്കുവീഴും. ഇതു സംബന്ധിച്ച പുതിയ ഉത്തരവുകൾ​ മന്ത്രിസഭ അനുമതിക്കായി സമർപിച്ചതായി പൊതുസുരക്ഷ മന്ത്രി ശരത്​ വീരശേഖര പറഞ്ഞു.

പർദ​ ദേശീയ സുരക്ഷയെ നേരിട്ട്​ ബന്ധിക്കുന്ന വിഷയമാണെന്ന്​ ശനിയാഴ്ച ബുദ്ധവിഹാരത്തിൽ നടന്ന പരിപാടിക്കിടെ വീരശേഖര പറഞ്ഞു. 2019ൽ ഈസ്റ്റർ ദിന ഭീകരാക്രമണത്തിനു പിന്നാലെ രാജ്യത്ത്​ പർദക്ക്​ താത്​കാലിക വിലക്കേർപെടുത്തിയിരുന്നു. സർക്കാറിൽ രജിസ്റ്റർ ചെയ്​തില്ലെന്നു പറഞ്ഞാണ്​ 1,000 മദ്​റസകൾ അടച്ചുപൂട്ടാനുള്ള നീക്കം.

2.2 കോടി ജനസംഖ്യയു​ള്ള ശ്രീലങ്കയിൽ 10 ശതമാനത്തിനു താഴെയാണ്​ മുസ്​ലിംകൾ. ന്യൂനപക്ഷമായ ഇവർക്കു നേരെ സമീപകാലത്തായി രാജ്യത്ത്​ ആക്രമണം കൂടുതൽ രൂക്ഷമായതായി റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തെ മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദേശീയ വിദ്യാഭ്യാസ നയങ്ങൾ ലംഘിക്കുന്നുവെന്നും അതിനാലാണ് അടച്ചുപൂട്ടുന്നതെന്നും മന്ത്രി വീരശേഖര അവകാശപ്പെടുന്നു.

നേരത്തെ, കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കായി നിർദേശങ്ങൾ നൽകിയപ്പോഴും മുസ്ലിം മതവിഭാഗങ്ങളെ സർക്കാർ പരിഗണിച്ചിരുന്നില്ല. എല്ലാ മൃതദേഹങ്ങളും ദഹിപ്പിക്കണമെന്ന ഉത്തരവ് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. അന്താരാഷ്ട്രതലത്തിൽ പ്രതിഷേധമുയർന്നതോടെയാണ് ഉത്തരവ് സർക്കാർ പിൻവലിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.