
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്വകാര്യ മേഖലയക്ക് കൂടുതൽ ആരോഗ്യ ജീവനക്കാരെ കൊണ്ടുവരാൻ അനുമതി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ ആരോഗ്യ ജീവനക്കാരെ കൊണ്ടുവരുന്നതിന് തടസ്സമൊന്നുമില്ലെന്ന് മാൻപവർ പബ്ലിക് അതോറിറ്റി മേധാവി അഹ്മദ് അൽ മൂസ വാർത്തകുറിപ്പിൽ അറിയിച്ചു.
പൊതുവിലുള്ള റിക്രൂട്ട്മെൻറ് നിയന്ത്രണങ്ങളിൽനിന്ന് ആരോഗ്യ മേഖലയെ ഒഴിവാക്കണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു. രാജ്യത്ത് കോവിഡ് പ്രതിരോധ രംഗത്തുള്ള ആരോഗ്യ ജീവനക്കാർക്ക് ജോലിഭാരമുണ്ട്. സ്വകാര്യ മേഖലയിൽ ആവശ്യത്തിന് ജീവനക്കാരും സൗകര്യങ്ങളും ഉണ്ടാകുന്നത് പൊതുമേഖലയുടെ ഭാരം കുറക്കുമെന്നാണ് വിലയിരുത്തൽ.
അവധിക്ക് നാട്ടിൽ പോയ ആരോഗ്യ ജീവനക്കാർ തിരിച്ചുവരാത്തതും മറ്റുമായി സ്വകാര്യ മേഖലയിലും നിരവധി ഒഴിവുകളുണ്ട്. നിയന്ത്രിതമായി മാത്രമേ പുതിയ റിക്രൂട്ട്മെൻറിന് കുവൈത്തിൽ ഇപ്പോൾ അനുമതി നൽകുന്നുള്ളൂ. പുതിയ റിക്രൂട്ട്മെൻറിനായി എമർജൻസി മിനിസ്റ്റീരിയൽ കമ്മിറ്റിക്ക് ഇതു സംബന്ധിച്ച് അപേക്ഷ സമർപ്പിക്കേണ്ടതുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല