
സ്വന്തം ലേഖകൻ: ർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മൂന്ന് രാജ്യങ്ങൾകൂടി ആസ്ട്രസെനക വാക്സിൻ നിർത്തിവെച്ചു. വാക്സിൻ സ്വീകരിച്ച ചിലരിൽ രക്തം കട്ട പിടിക്കുന്ന എന്ന റിപ്പോർട്ടിനെ തുടർന്ന് ഇറ്റലി, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ആസ്ട്രസെനക വാക്സിനേഷൻ നിർത്തിയത്. എന്നാൽ, രാജ്യങ്ങൾ ആസ്ട്രസെനക വാക്‌സിൻ ഉപയോഗിക്കുന്നത് തുടരണമെന്നാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്.
വാക്‌സിൻ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യാൻ വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും സംഘടന പറയുന്നു. വാക്സിന് എതിരായ ആരോപണത്തിന് തെളിവുകളില്ലെന്നാണ് കമ്പനിയുടെ പ്രതികരണം. നേരത്തെ അയർലൻഡ്, ഡെൻമാർക്, ഐസ്ലൻഡ്, നോർവെ എന്നീ രാജ്യങ്ങളും ആസ്ട്രസെനക നൽകുന്നത് നിർത്തിയിരുന്നു. നോർവീജിയൻ മെഡിസിൻ ഏജൻസി പുറത്തുവിട്ട പഠനം മുൻനിർത്തിയായിരുന്നു അയർലൻഡിൻെറ നടപടി.
വാക്സിൻ എടുത്ത നിരവധി പേർക്ക് രക്തം കട്ടപിടിക്കുന്നതായാണ് നോർവീജിയൻ മെഡിക്കൽ ടീം പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. ആസ്ട്രസെനക വാക്സിൻ സ്വീകരിച്ച മൂന്ന് ആരോഗ്യ പ്രവർത്തകർക്കാണ് നോർവേയിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയത്. ഓസ്ട്രിയയിൽ ഒരു മരണവും പാർശ്വഫലങ്ങൾ കാരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആസ്ട്രസെനക്ക വാക്‌സിന്‍ വിതരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നുവെന്ന കാര്യം തിങ്കളാഴ്ചയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചത്. യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി(ഇ.എം.എ.)യുടെ തീരുമാനത്തിന് അനുസരിച്ചാകും വിതരണം പുനഃരാരംഭിക്കണോ എന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമായിരിക്കും ഇ.എം.എ. വിഷയത്തിലെ തീരുമാനം പ്രഖ്യാപിക്കുക.
മുന്‍കരുതല്‍ എന്ന നിലയിലും താല്‍ക്കാലികവുമായാണ് ആസ്ട്രസെനക്ക വാക്‌സിന്‍ വിതരണം നിര്‍ത്തിവെച്ചതെന്ന് ഇറ്റാലിയന്‍ മെഡിസിന്‍ അതോറിറ്റി (എ.ഐ.എഫ്.എ.) വ്യക്തമാക്കി. വാക്‌സിന് എതിരായ ആരോപണത്തിന് തെളിവുകളില്ലെന്ന് കമ്പനിയും യൂറോപ്യന്‍ റെഗുലേറ്റേഴ്‌സും പ്രതികരിച്ചു. നിലവിൽ യൂറോപ്യൻ യൂണിയനിലും യുകെയിലുമായി 1.7 കോടി പേർക്കു അസ്ട്രാസെനക വാക്സീൻ കുത്തിവച്ചിട്ടുണ്ട്. എന്നാൽ, കുറച്ചുപേരിൽ മാത്രമാണു ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും കമ്പനി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല