1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2021

സ്വന്തം ലേഖകൻ: ഒരു മാസത്തെ ചികിൽസയ്ക്ക് ശേഷം ഫിലിപ്പ് രാജകുമാരൻ ആശുപത്രി വിട്ടു. തൻ്റെ ഏറ്റവും നീണ്ട ആശുപത്രി വാസത്തിന് ശേഷമാണ് ഫിലിപ്പ് രാജകുമാരൻ കിംഗ് എഡ്വേർഡ് ആശുപത്രിയിൽ നിന്ന് മടങ്ങുന്നത്. ഫെബ്രുവരി 16 നാണ് ഫിലിപ്പ് രാജകുമാരനെ സെൻ‌ട്രൽ ലണ്ടനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ ചികിൽസക്കായായിരുന്നു അത്.

തുടർന്ന് രണ്ടാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തെ സെന്റ് ബാർത്തലോമിവ് ഹോസ്പിറ്റലിലേക്ക് മാറ്റി. അതിന് ശേഷമാണ് രാജകുമാരനെ കിംഗ് എഡ്വേർഡ് ആശുപത്രിയിൽ എത്തിച്ചത്. നേരത്തെ, അദ്ദേഹം ചികിൽസ തേടിയ സെൻ‌ട്രൽ ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലേക്കുള്ള വാഹന പ്രവേശനം പോലീസ് തടഞ്ഞിരുന്നു.

ഡ്യൂക്ക് 28 രാത്രികൾ രോഗിയായി ആശുപത്രിയിൽ ചെലവഴിച്ചു – അദ്ദേഹത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ ആശുപത്രി വാസമാണിതെന്ന് കൊട്ടാര വൃത്തങ്ങൾ അറിയിച്ചു. ഫിലിപ്പ് രാജകുമാരൻ്റെ ആശുപ്രതി വാസത്തിനുള്ള പ്രാഥമിക കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അത് കൊറോണ വൈറസുമായി ബന്ധപ്പെട്ടതല്ലെന്ന് അധികൃതർ സൂചന നൽകി.

മൂത്തമകനും വെയിൽസ് രാജകുമാരനുമായ ചാൾസ് കഴിഞ്ഞ മാസം 200 മൈൽ ദൂരം യാത്ര ചെയ്ത് പിതാവിനെ കാണാനെത്തിയിരുന്നു. ഇരുവരും 30 മിനിറ്റോളം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ബ്രിട്ടനിൽ രാജകുമാരനായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ഡ്യൂക്കിന് ജൂൺ മാസത്തിൽ 100 ​​വയസ്സ് തികയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.