1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2021

സ്വന്തം ലേഖകൻ: അൽഐൻ, അബുദാബി വീസക്കാർക്ക് യുഎഇയിലെ ഏതു വിമാനത്താവളം വഴി വന്നാലും ഐസിഎ അനുമതി (ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്) നിർബന്ധം. ഐസിഎ ഗ്രീൻ സിഗ്നലില്ലാതെ കഴിഞ്ഞ ദിവസം ദുബായിലെത്തിയ മലയാളികളടക്കമുള്ള വിദേശികൾക്കു തിരിച്ചുപോകേണ്ടി വന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.

ഐസിഎ അനുമതിയില്ലാതെ വന്നു മടങ്ങിയവരുടെ എണ്ണം കൂടുന്നതിനാലാണ് വീണ്ടും അധികൃതരുടെ ഓർമപ്പെടുത്തൽ. എന്നാൽ ഇതു മറികടക്കാൻ ദുബായ് ഉൾപ്പെടെ മറ്റു എമിറേറ്റുകൾ വഴി എത്തിയവരുണ്ട്. ഇവർ പിന്നീട് റോഡ് മാർഗം അബുദാബിയിലേക്കു വരികയായിരുന്നു പതിവ്. ഇങ്ങനെ കൂടുതൽ പേർ എത്താൻ തുടങ്ങിയതോടെ അധികൃതർ കർശന പരിശോധന നടത്തുകയായിരുന്നു.

ഐസിഎ ഗ്രീൻ സിഗ്നൽ ഇല്ലാതെ അബുദാബി വീസക്കാർ ഏതു വിമാനത്താവളം വഴി യുഎഇയിൽ പ്രവേശിച്ചാലും ചിലപ്പോൾ മടങ്ങേണ്ടിവരും. ടിക്കറ്റ് തുകയും നഷ്ടമാകും. വിദേശ എയർലൈനുകൾ അതതു മേഖലകളിലെ നിയമം അനുസരിച്ച് അനുമതി ലഭിച്ചവരെ മാത്രമാണ് എത്തിക്കുന്നത്. എന്നാൽ പ്രാദേശിക എയർലൈനുകളിൽ ചിലത് സ്വന്തം ഉത്തരവാദിത്തത്തിൽ യാത്രക്കാരെ കൊണ്ടുവരുന്നുണ്ട്. ഇങ്ങനെ വന്നവർക്കു യുഎഇയിൽ ഇറങ്ങാനായില്ലെങ്കിൽ വിമാനക്കമ്പനിക്കെതിരെ പരാതിപ്പെടാനാകില്ല.

അബുദാബിയിലെ നിയമം അനുസരിച്ച് 10 ദിവസം നിർബന്ധിത ക്വാറന്റീൻ ഉണ്ട്. ദുബായ് ഉൾപ്പെടെ മറ്റു എമിറേറ്റുകൾ വഴി വരുന്ന അബുദാബി വീസക്കാർക്കും ക്വാറന്റീൻ ‍നിർബന്ധം. ഇങ്ങനെ വരുന്നവരെ വിമാനത്താവളത്തിലെ കോവിഡ് പരിശോധനാ ഫലം അനുസരിച്ച് സർക്കാർ ചെലവിൽ തന്നെ അബുദാബിയിലെ ക്വാറന്റീൻ കേന്ദ്രത്തിലെത്തിക്കുന്നു. ദുബായിൽ ക്വാറന്റീൻ കാലയളവ് പൂർത്തിയാക്കി അബുദാബിയിലേക്കു വരുന്നതിനും തടസ്സമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.