1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2021

സ്വന്തം ലേഖകൻ: മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തൊഴില്‍ നിയമത്തിലെ നിര്‍ദ്ദിഷ്ട ഭേദഗതികള്‍ നടപ്പാക്കുക സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നിലവിലുള്ള രണ്ട് ദിവസത്തെ പ്രതിവാര അവധിയില്‍ ഒരു മാറ്റവും വരുത്താതെ. ജോലി സമയവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ലംഘിക്കാതെ, തന്റെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന്റെ സ്വഭാവത്തിനും ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള ജോലിക്കും അനുസൃതമായി ഒരു തൊഴിലുടമയ്ക്ക് പ്രവൃത്തി സമയം ക്രമീകരിക്കാവുന്നതാണ്.

കരട് നിയമം അന്തിമമാക്കുന്നതിന് മുമ്പ് മന്ത്രാലയം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ ബന്ധപ്പെട്ടവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും അവരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുകയും ചെയ്തിരുന്നു. തൊഴില്‍ നിയമ സാഹചര്യങ്ങളില്‍, പ്രത്യേകിച്ച് ഉല്‍പാദന, സേവന മേഖലകളില്‍ ഗുണപരമായ പുരോഗതി കൈവരിക്കുന്നതിന് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കൂടുതല്‍ ഫലപ്രദവും തൊഴില്‍ സൗഹൃദവുമാക്കുന്നതിന് തൊഴില്‍ നിയമത്തില്‍ പ്രധാന ഭേദഗതികള്‍ വരുത്താന്‍ മന്ത്രാലയം തയ്യാറെടുക്കുകയാണ്.

തൊഴില്‍ നിയമത്തിലെ 29 നിയമങ്ങള്‍ പ്രതിപാദിക്കുന്ന ഖണ്ഡികകള്‍ ഉള്‍ക്കൊള്ളുന്ന നിര്‍ദ്ദിഷ്ട ഭേദഗതികളെക്കുറിച്ച് വിദഗ്ധരുമായി മന്ത്രാലയം ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടാതെ നിയമത്തില്‍ ആദ്യമായി ഒരു പുതിയ ഖണ്ഡിക കൂടി ചേര്‍ക്കുകയും ചെയ്യും. നിര്‍ദ്ദിഷ്ട ഭേദഗതികളില്‍ അനുവദനീയമായ പ്രതിവാര പ്രവൃത്തി സമയം പരമാവധി കുറയ്ക്കും. അതോടൊപ്പം മുസ്ലിം തൊഴിലാളികള്‍ക്ക് റമദാന്‍ മാസത്തില്‍ ജോലി സമയം കുറയ്ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.