
സ്വന്തം ലേഖകൻ: യുകെയിൽ ആദ്യ ഡോസ് വാക്സിൻ ലഭിച്ചവരുടെ എണ്ണം 30 മില്യണിലേക്ക്; 12 ആഴ്ചക്കുള്ളിൽ രണ്ടാമത്തെ കുത്തിവെപ്പ് ഉറപ്പു നൽകി സർക്കാർ. കഴിഞ്ഞ 24 മണിക്കൂറിൽ 58 കൊറോണ വൈറസ് മരണങ്ങളും 4,715 കേസുകളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. മാർച്ച് 20 ശനിയാഴ്ച കൊവിഡ് മരണം 96 ആയിരുന്നതാണ് 58 ലേക്ക് ചുരുങ്ങിയത്.
യുകെയിലുടനീളം നൽകിയ ആദ്യത്തെ വാക്സിൻ ഡോസുകൾ നിലവിൽ 29,727,435 ആണ്. 3,293,517 പേർക്ക് രണ്ടാമത്തെ വാക്സിൻ ഡോസും ലഭിച്ചു.
ബോറിസ് ജോൺസൺ ഇംഗ്ലണ്ടിന്റെ “സ്വാതന്ത്ര്യത്തിലേക്കുള്ള റോഡ്മാപ്പിൽ” മാറ്റം വരുത്തില്ലെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് ഈ കണക്കുകൾ പുറത്തു വന്നത്. വെർച്വൽ കൺസർവേറ്റീവ് പാർട്ടി സ്പ്രിംഗ് കോൺഫറൻസിൽ സംസാരിക്കുമ്പോഴാണ് ബോറിസ് ജോൺസൺ അൺലോക്ക് റോഡ്മാപ്പിൽ മാറ്റമുണ്ടാകില്ലെന്ന സൂചന നൽകിയത്.
രണ്ടാമത്തെ ഡോസ് ജാബുകൾ കൃത്യസമയത്ത് നൽകുന്നത് ഉറപ്പാക്കുമെന്ന് സാംസ്കാരിക മന്ത്രി ഒളിവർ ഡോഡൻ പറഞ്ഞു. മോഡേണ വാക്സിൻ്റെ ഒരു ബാച്ച് കൂടി വരും ആഴ്ചകളിൽ എത്തുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
തിങ്കളാഴ്ച മുതൽ റൂൾ ഓഫ് സിക്സ് തിങ്കളാഴ്ച മുതൽ മടങ്ങിക്കൊണ്ടുവരാൻ ഒരുങ്ങുകയാണ് സർക്കാർ. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിൻ്റെ ഭാഗമായി കുറഞ്ഞ ക്വാറൻ്റീൻ കാലാവധിയുള്ള ഒരു ട്രാഫിക് ലൈറ്റ് സംവിധാനവും സർക്കാർ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല