
സ്വന്തം ലേഖകൻ: രാത്രി േലാക്ഡൗൺ സമയത്തെ വിമാനങ്ങളിലെ യാത്രക്കാർക്കായി ഒമാൻ വിമാനത്താവള അതോറിറ്റി അറിയിപ്പ് പുറപ്പെടുവിച്ചു. ഇൗ വിമാനങ്ങളിൽ പോകേണ്ടവർ പതിവിലും നേരത്തേ വിമാനത്താവളങ്ങളിൽ എത്തേണ്ട ആവശ്യമില്ല. നേരത്തേ എത്തിയാലും സമയമാകാതെ ആരെയും ഡിപ്പാർച്ചർ ഹാളിലേക്ക് പ്രവേശിപ്പിക്കില്ല.
ലോക്ഡൗൺ സമയത്ത് വിമാനത്താവളങ്ങളിലേക്ക് പോകുന്നവരുടെയും വരുന്നവരുടെയും യാത്രക്ക് ഒമാൻ വിമാനത്താവള കമ്പനിയും റോയൽ ഒമാൻ പൊലീസും ചേർന്ന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇ-ടിക്കറ്റിെൻറ ഹാർഡ്/സോഫ്റ്റ് കോപ്പിയും തിരിച്ചറിയൽ രേഖകളും ചെക്ക് പോയൻറുകളിൽ കാണിച്ചാൽ മതിയാകും.
വിമാനത്താവളത്തിലേക്ക് പോകുന്നവരുടെയും വന്നിറങ്ങുന്നവരുടെയും കൂടെ ഒരാൾക്ക് കൂടി സഞ്ചരിക്കാനും വിമാനത്താവളത്തിലേക്ക് കൊണ്ടുവിടാനും വിളിക്കാൻ വരാനും ഒപ്പം ഒരാൾക്ക് കൂടി അനുഗമിക്കാനും അനുമതിയുണ്ടാകുമെന്നും വിമാനത്താവള കമ്പനി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല