
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിലവിലുള്ള കഫീല്‍ – വ്യക്തിഗത സ്‌പോണ്‍സര്‍ സംവിധാനം അവസാനിപ്പിക്കാന്‍ അന്തരഷ്ട്ര തൊഴില്‍ സംഘടനാ ഉപദേഷ്ടാവ് അബ്ദുള്ള അല്‍ സുഹൈര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദേശ തൊഴിലാളികള്‍ക്ക് മിനിമം വേതനം പ്രാബല്യത്തിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലുള്ള വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം അവസാനിപ്പിക്കുന്നതോടെ അന്താരാഷ്ട്ര തൊഴില്‍ മേഖലയില്‍ കുവൈത്തിന് മാതൃകപരമായ സ്ഥാനം കൈവരിക്കാനാകുമെന്നും ദീര്‍ഘകാലം കുവൈത്ത് സര്‍ക്കാരിനോടൊപ്പം പ്രവര്‍ത്തിക്കാനായതില്‍ അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുവൈത്തില്‍ ശക്തമായ ജനാധിപത്യം തുടരുന്നത് കൊണ്ടു തന്നെ നിയമ നിര്‍മ്മാണത്തിനും രാജ്യ ഭരണ കാര്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന പാര്‍ലമെന്റുമായി സഹകരിച്ചു മുന്നോട്ടു പോകുന്നതിനും സാധ്യമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ തൊഴില്‍ അവകാശങ്ങള്‍ നേടുന്നതിനും മനുഷ്യാവകാശങ്ങള്‍ നിലനിര്‍ത്തുന്നതിനും വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ് അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല