1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2021

സ്വന്തം ലേഖകൻ: ഓക്സ്ഫഡും അസ്ട്രാസെനകയും ചേർന്നു വികസിപ്പിച്ചതും ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്നതുമായ കോവിഡ് വാക്സീന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും ഊന്നിപ്പറഞ്ഞ് ബ്രിട്ടനിലെ മെഡിസിൻസ് ആൻഡ് ഹെൽത്‌കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ).

ബ്രിട്ടനിൽ വാക്സീൻ സ്വീകരിച്ച 181 ലക്ഷം പേരിൽ രക്തം കട്ടപിടിക്കുന്ന സങ്കീർണാവസ്ഥയുണ്ടായത് 30 പേരിലാണെന്നും അവരിൽ 7 പേർ മരിച്ചെന്നും ഏജൻസി അറിയിച്ചു. മാർച്ച് 24 വരെയുള്ള കണക്കു പ്രകാരമാണിത്. ഈ മരണങ്ങൾക്കു കാരണമായത് വാക്സീനാണെന്നതിനു തെളിവില്ലെന്ന് ഏജൻസി ചൂണ്ടിക്കാട്ടുന്നു.

വാക്സീൻ എടുക്കാതിരിക്കുമ്പോഴുള്ള അപകട സാധ്യതയെക്കാ‍ൾ കൂടുതലാണ് കുത്തിവയ്പ് എടുത്താലുള്ള ഗുണങ്ങളെന്നാണ് എംഎച്ച്ആർഎ പറയുന്നത്. രക്തം കട്ടപിടിച്ച സംഭവങ്ങളെക്കുറിച്ച് വിശകലനം തുടരും. ഫൈസർ–ബയോൺടെക് വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

ബ്രിട്ടനിലെ വാക്സിൻ റോൾഔട്ട് ദ്രുതഗതിയിൽ പുരോഗമിക്കവേ, രണ്ടു ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം അഞ്ചു ദശലക്ഷം കവിഞ്ഞതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഓരോ ദിവസവും റിക്കോർഡ് വേഗതയിലാണ് വാക്സിൻ വിതരണം നടക്കുന്നത്.

അതേസമയം കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഏറ്റവും കുറവ് മരണനിരക്കും ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തി. ഇന്നലെ യുകെയിൽ രേഖപ്പെടുത്തിയത് വെറും പത്ത് കോവിഡ് മരണങ്ങൾ മാത്രമാണ്. കഴിഞ്ഞ സെപ്റ്റംബർ 14 ന് ഒൻപത് മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. സർക്കാർ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച 52 ഉം കഴിഞ്ഞ ശനിയാഴ്ച 58 മരണങ്ങളുമാണ് നടന്നത്. 24 മണിക്കൂർ കാലയളവിൽ 3,423 പുതിയ അണുബാധകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

381,285 പേർക്ക് ഇന്നലെ വാക്സിൻ നൽകിയതായി രജിസ്റ്റർ ചെയ്തു. അതിൽ 124,415 ആദ്യ ഡോസുകളാണ് 31,425,682 പേർക്ക് ഇപ്പോൾ പ്രാരംഭ കുത്തിവയ്പ്പ് ലഭിച്ചു.

അതിശയകരമായ വാക്സിനേഷൻ പ്രോഗ്രാം ഇപ്പോൾ അഞ്ച് ദശലക്ഷത്തിലധികം സെക്കൻഡ് ഡോസുകൾ വിതരണം ചെയ്തതായും കോവിഡിന് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള 80 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ പകുതിപേർക്കും ഉൾപ്പെടെ സാധ്യമായ ഏറ്റവും മികച്ച സംരക്ഷണം ഏർപ്പെടുത്തിയതായും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.