
സ്വന്തം ലേഖകൻ: രാജ്യത്തെ സർക്കാർ ഹെൽത്ത് സെന്ററുകളിൽ യാത്രാവശ്യത്തിനായുള്ള കോവിഡ്-പിസിആർ പരിശോധന താൽക്കാലികമായി നിർത്തിവച്ചത് ഖത്തർ പ്രവാസികൾക്ക് തിരിച്ചടിയാകും. സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളിൽ 350-500 റിയാലിനും ഇടയിലാണ് പരിശോധനാ നിരക്ക്. ഇതോടെ, സാധാരണക്കാരായ പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്രയുടെ ചെലവ് കൂടും.
നാലംഗ കുടുംബത്തിന് കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റിനായി ഏകദേശം 1,400-1800 റിയാൽ (ഏകദേശം 27,832-35,784 രൂപ) നൽകേണ്ടി വരും. സർക്കാർ ഹെൽത്ത്‌സെന്ററുകളിൽ എല്ലാ പ്രവാസികൾക്കും കോവിഡ് പിസിആർ പരിശോധന സൗജന്യമായിരുന്നു. പരിശോധനാ സർട്ടിഫിക്കറ്റിന് ഹെൽത്ത് കാർഡുള്ളവരിൽ നിന്ന് 50 റിയാലും കാർഡ് ഇല്ലാത്തവരിൽ നിന്ന് 156 റിയാലുമാണ് ഈടാക്കിയിരുന്നത്.
പരിശോധനയ്ക്ക് അനുമതിയുള്ള 44 കേന്ദ്രങ്ങൾ
ഡോ.മൂപ്പൻസ് ആസ്റ്റർ ആശുപത്രി, അൽ അഹ്‌ലി, അൽ ഇമാദി, തുർക്കിഷ് ആശുപത്രി, ദോഹ ക്ലിനിക്ക്, ക്യൂൻ, മഗ്രിബി സെന്റർ ഫോർ ഐ, ഇഎൻടി ആൻഡ ദന്തൽ, എലൈറ്റ് മെഡിക്കൽ സെന്റർ, വെസ്റ്റ്‌ബേ മെഡികെയർ, സിറിയൻ അമേരിക്കൻ മെഡിക്കൽ സെന്റർ, ഫ്യൂച്ചർ മെഡിക്കൽ സെന്റർ, ഡോ.ഖാലിദ് അൽ ഷെയ്ക് അലി മെഡിക്കൽ സെന്റർ, അൽ ജുഫെയ്‌രി ഡയഗ്‌നോസിസ്-ട്രീറ്റ്‌മെന്റ്, അൽ അഹമ്മദാനി മെഡിക്കൽ സെന്റർ, ഇമാറ ഹെൽത്ത് കെയർ, കിംസ് ഖത്തർ മെഡിക്കൽ സെന്റർ, അലിവിയ മെഡിക്കൽ സെന്റർ, ആസ്റ്റർ മെഡിക്കൽ സെന്റർ പ്ലസ്-അൽമുംതസ, അൽ ജമീൽ മെഡിക്കൽ സെന്റർ, അറ്റ്‌ലസ് മെഡിക്കൽ സെന്റർ, അൽ തഹിർ മെഡിക്കൽ സെന്റർ, നസീം അൽ റബീഹ് മെഡിക്കൽ സെന്റർ ദോഹ, നസീം അൽ റബീഹ് മെഡിക്കൽ സെന്റർ, ന്യൂ നസീം അൽ റബീഹ് മെഡിക്കൽ സെന്റർ, ആസ്റ്റർ മെഡിക്കൽ സെന്റർ-അൽഖോർ, അൽ കയ്യാളി മെഡിക്കൽ സെന്റർ, അബീർ മെഡിക്കൽ സെന്റർ, അൽ ഇസ്ര പോളിക്ലിനിക്ക്, വാല്യൂ മെഡിക്കൽ കോംപ്ലക്‌സ്, ഏഷ്യൻ മെഡിക്കൽ സെന്റർ, ഡോ.മഹീർ അബ്ബാസ് പോളിക്ലിനിക്ക്, സിദ്ര മെഡിസിൻ, അൽ മൻസൂർ പോളിക്ലിനിക്ക്, നോവ ഹെൽത്ത് കെയർ, അൽ സുൽത്താൻ മെഡിക്കൽ സെന്റർ, അൽ ഫർദാൻ മെഡിക്കൽ വിത്ത് നോർത്ത്‌വെസ്‌റ്റേൺ മെഡിസിൻ, റഹ മെഡിക്കൽ സെന്റർ, അൽ ഷിഫ പോളിക്ലിനിക്ക്-ഡിറിങ് റോഡ്, അൽ ഷിഫ-അൽ കർത്തിയാത്ത്, പ്ലാനറ്റ് മെഡിക്കൽ സെന്റർ, ഖത്തർ പെട്രോളിയം-അൽ സലാത്ത, ആസ്റ്റർ മെഡിക്കൽ സെന്റർ പ്ലസ്, വെൽകെയർ പോളിക്ലിനിക്ക്, തവാദി മെഡിക്കൽ സെന്റർ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല