1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2021

സ്വന്തം ലേഖകൻ: ജീവകാരുണ്യ പ്രവർത്തികൾക്കെന്ന പേരിൽ വ്യാജ പിരിവു നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കി യുഎഇ. റമസാനിൽ ജനങ്ങളുടെ സഹായ മനസ്സ് ചൂഷണം ചെയ്യുന്ന നിലപാട് ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. നേരിട്ടും ഓൺലൈനായുമുള്ള വ്യാജ സഹായ അഭ്യർഥനകൾ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

സഹായം നൽകുന്നവരും ജാഗ്രത പാലിക്കണം. നിയമപരമായ മാർഗത്തിലാണ് സംഭാവനയെന്ന് ഉറപ്പാക്കണം. യുഎഇയിൽ സർക്കാർ അംഗീകൃത ജീവകാരുണ്യ സംഘടനകൾക്കു മാത്രമേ ധനശേഖരണത്തിന്ു അനുമതിയുള്ളൂ. റമസാനിൽ ദാനധർമങ്ങളും നിർബന്ധിത സക്കാത്തു വിതരണവും വർധിക്കുന്നതു മുതലാക്കിയാണ് വ്യാജ പിരിവുകാർ രംഗത്തെത്തുന്നത്.

അനധികൃത പിരിവിനായി രാജ്യത്ത് എത്തുന്നവർക്കെതിരെയും നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മുൻ വർഷങ്ങളിൽ റസീപ്റ്റുമായി എത്തിയ മലയാളികൾ അടക്കമുള്ള ചിലരെ വിമാനത്താവളത്തിൽനിന്ന് തിരിച്ചയച്ചിരുന്നു. യാചകർക്കെതിരെയുള്ള ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് നേരിട്ടോ ഓണ്‍ലൈനിലൂടെയോ പിരിവ് നടത്തുന്നവർക്ക് 3 വർഷം തടവും 5 ലക്ഷം ദിർഹം (9.98 ലക്ഷം രൂപ) പിഴയുമാണ് ശിക്ഷ.

സംശയം തോന്നിയാൽ റിപ്പോർട്ട് ചെയ്യാം

അബുദാബി 999, 800 2626

aman@adpolice.gov.ae.

ദുബായ് 800243

ഷാർജ 06 5632222

റാസൽഖൈമ 07 2053372

അജ്മാൻ 06 7401616

ഉമ്മുൽഖുവൈൻ 999

ഫുജൈറ

09 2051100, 092224411

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.