1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2021

സ്വന്തം ലേഖകൻ: 18 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ എ​ന​ർ​ജി ഡ്രി​ങ്കു​ക​ൾ വി​ൽ​ക്കു​ന്ന​ത്​ നി​രോ​ധി​ക്കാ​നു​ള്ള പാ​ർ​ല​മെൻറി​െൻറ ക​ര​ട്​ നി​യ​മം ശൂ​റ കൗ​ൺ​സി​ൽ ത​ള്ളി. റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും കാ​ൻ​റീ​നു​ക​ളി​ലും എ​ന​ർ​ജി ഡ്രി​ങ്കു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​തും വി​ൽ​ക്കു​ന്ന​തും ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ​ര​സ്യ​ങ്ങ​ളും ​വി​ല​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​യി​രു​ന്നു ക​ര​ട്​ നി​യ​മം.

ക​ര​ട്​ നി​യ​മ​ത്തി​നെ​തി​രാ​യ ശൂ​റ സ​ർ​വി​സ​സ്​ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ ശൂ​റ കൗ​ൺ​സി​ൽ വോ​ട്ടി​നി​ട്ട്​ അം​ഗീ​ക​രി​ച്ചു. ക​ര​ട്​ നി​യ​മ​ത്തി​െൻറ ഉ​ദ്ദേ​ശ്യ​ല​ക്ഷ്യ​ങ്ങ​ൾ ഇ​തി​ന​കം​ത​ന്നെ കൈ​വ​രി​ച്ച​താ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ സ​ർ​വി​സ​സ്​ ക​മ്മി​റ്റി എ​തി​ർ​പ്പ്​ പ്ര​ക​ടി​പ്പി​ച്ച​ത്.

2018ലെ ​പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​ത്തി​ൽ​ത​ന്നെ എ​ന​ർ​ജി ഡ്രി​ങ്കു​ക​ളു​ടെ കാ​ര്യ​ത്തി​ൽ വ്യ​വ​സ്​​ഥ​ക​ളു​ണ്ടെ​ന്ന്​ സ​ർ​വി​സ​സ്​ ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. എ​ന​ർ​ജി ഡ്രി​ങ്കു​ക​ളി​ലെ ക​ഫീ​ൻ പോ​ലു​ള്ള ചേ​രു​വ​ക​ൾ ചാ​യ, കാ​പ്പി തു​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ളി​ലും അ​ട​ങ്ങി​യി​ട്ടു​ള്ള​താ​ണെ​ന്നും അ​മി​ത​മാ​യി ഉ​പ​യോ​ഗി​ച്ചാ​ൽ അ​വ​ക്കും ഇ​തേ ഫ​ല​മാ​ണു​ണ്ടാ​വു​ക​യെ​ന്നും ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി.

എ​ന​ർ​ജി ഡ്രി​ങ്കു​ക​ൾ​ക്കു​ മാ​ത്ര​മാ​യി നി​യ​മം കൊ​ണ്ടു​വ​രു​േ​മ്പാ​ൾ അ​പ​ക​ട​കാ​രി​ക​ളാ​യ മ​റ്റു​ ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും വെ​വ്വേ​റെ നി​യ​മം വേ​ണ്ടി വ​രു​മെ​ന്നും അ​ത്​ ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ക​ർ​ക്ക്​ പ്ര​യാ​സ​മു​ണ്ടാ​ക്കു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.