1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2021

സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയിലെ ഇന്ത്യക്കാരായ വനിതകളുടെ ക്ഷേമ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രത്യേക സേവന സംരംഭം പ്രഖ്യാപിച്ചു. ‘പ്രവാസി മഹിളാ കല്യാൺ’ എന്ന പേരിൽ ആരംഭിച്ച സവിശേഷ സംരംഭം വഴി കുടുംബപരമായോ വൈവാഹികരംഗത്തോ വനിതകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ എന്തെങ്കിലും സഹായമോ കൗൺസിലിംഗോ ആവശ്യമുള്ള ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ ഏത് വനിതാ അംഗങ്ങൾക്കും സേവനം ലഭിക്കുമെന്ന് കോൺസുലേറ്റ് വാർത്താ കുറിപ്പിൽ അറിയിച്ചു.

എല്ലാ മാസത്തിലെയും അവസാന വ്യാഴാഴ്ച കോൺസുലേറ്റ് ഇന്ത്യൻ വനിതകൾക്കായി ഒരു പ്രത്യേക സെഷൻ നടത്തും. ദുരിതത്തിലായ വനിതാ അംഗങ്ങൾക്ക് കൗൺസിലിംഗും സാധ്യമായ സഹായവും നൽകുന്നതിന് കോൺസുലേറ്റിലെ വനിതാ ഓഫീസർമാർ, മറ്റു കൗൺസിലിംഗ് പ്രൊഫഷണലുകൾ, ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ പ്രമുഖർ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു.

സേവനം ആവശ്യമുള്ള വനിതകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷന് https://forms.gle/VbXXJ1LAJ1L2DosMA എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചു സബ്മിറ്റ് ചെയ്യണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.