1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2021

സ്വന്തം ലേഖകൻ: രണ്ടാം പിണറായി മന്ത്രിസഭയില്‍ 21 മന്ത്രിമാര്‍. സി.പി.എമ്മിന് 12 മന്ത്രിമാരും സി.പി.ഐയ്ക്ക് നാല്, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ് (എം)-1, എന്‍.സി.പി-1 എന്നിങ്ങനെ മന്ത്രിമാരുണ്ടാകും. മറ്റ് രണ്ട് മന്ത്രി സ്ഥാനങ്ങള്‍ നാല് കക്ഷികള്‍ വീതിച്ചെടുക്കും. ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്ലും ആദ്യ രണ്ടര വര്‍ഷക്കാലവും മകരള കോണ്‍ഗ്രസ് (ബി), കോണ്‍ഗ്രസ് എസ് കക്ഷികള്‍ അടുത്ത രണ്ടര വര്‍ഷവും മ്രന്തിമാരാകുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു.

സ്പീക്കര്‍ സ്ഥാനം സി.പി.എമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സി.പി.ഐയ്ക്കും ചീഫ് വിപ്പ് കേരള കോണ്‍ഗ്രസ് എമ്മിനും നല്‍കും. വകുപ്പുകള്‍ സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. സി.പി.എമ്മിന്റെ മന്ത്രിമാരെ നാളെ ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും വിജയരാഘവന്‍ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍.ഡി.എഫ് സംസ്ഥാന സമിതി യോഗം ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് അനുശോചനം നേരഖപ്പെടുത്തി. നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം ആദ്യം ചേര്‍ന്ന യോഗത്തില്‍ എല്‍.ഡി.എഫിന് വിജയം സമ്മാനിച്ച കേരള ജനതയോട് നന്ദി രേഖപ്പെടുത്തി

എല്ലാ വിഭാഗം ജനങ്ങളും നല്‍കിയ വിപുലമായ പിന്തുണ മുന്നണിക്കുണ്ട്. ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ കഴിയുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധ്യം മന്ത്രിസഭയില്‍ ഉണ്ടാകുന്ന സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വിജയരാഘവന്‍ അറിയിച്ചു.

സത്യപ്രതിജ്ഞയുമായി വലിയ ആള്‍ക്കൂട്ടം ഒഴിവാക്കി. 18ന് വൈകിട്ട് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് നേതാവിനെ തിരഞ്ഞെടുക്കും. തുടര്‍ന്ന് ഗവര്‍ണറെ കണ്ട് പുതിയ നേതാവ് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടും. മുന്നണി ഘടകകക്ഷിയല്ലാത്തിനാല്‍ ആര്‍.എസ്.പിയെ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അവരെ തഴഞ്ഞിട്ടില്ല. എല്‍.ജെ.ഡിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത് എന്തുകൊണ്ടാണെന്ന് ചോദ്യത്തിന് അവരെ അവഗണിച്ചിട്ടില്ലെന്ന് വിജയരാഘവന്‍ പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.