1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2021

സ്വന്തം ലേഖകൻ: പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 13,500 കോ​ടി രൂ​പ​യു​ടെ വാ​യ്​​പാ​ത്ത​ട്ടി​പ്പ്​ ന​ട​ത്തി ക​രീ​ബി​യ​ൻ ദ്വീ​പി​ലേ​ക്ക്​ ക​ട​ന്ന വി​വാ​ദ വ​ജ്ര വ്യാ​പാ​രി മേ​ഹു​ൽ ചോ​ക്​​സി​ പിടിയിൽ. കരീബിയൻ ദ്വീപുകളിലൊന്നായ ഡൊമിനിക്കയിൽ നിന്ന്​ പ്രാദേശിക പോലീസാണ്​ മേ​ഹു​ൽ ചോ​ക്​​സി​യെ അറസ്റ്റ്​ ചെയ്​തത്​.

കരീബിയൻ ദ്വീപായ ആൻറിഗ്വയിൽ നിന്ന്​ മേ​ഹു​ൽ ചോ​ക്​​സിയെ കാണാതായതായി അ​ദ്ദേ​ഹ​ത്തി‍െൻറ അ​ഭി​ഭാ​ഷ​ക​നും ക​രീ​ബി​യ​ൻ റോ​യ​ൽ പൊ​ലീ​സും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 13,500 കോ​ടി രൂ​പ​യു​ടെ പി.​എ​ന്‍.​ബി വാ​യ്പ ത​ട്ടി​പ്പ്, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2018 മു​ത​ല്‍ വി​വി​ധ ഏ​ജ​ന്‍സി​ക​ള്‍ അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രുന്ന പ്രതിയാണ്​ പിടിയിലായത്​.

ചോ​ക്​​സിയെ കാണാതായെന്ന വാർത്ത പുറത്ത്​ വന്നതിന്​ പിന്നാലെ ഇന്‍റർപോൾ ‘യെല്ലോ കോർണർ’ നോട്ടീസ് പുറപ്പെട​ുവിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഡൊമിനിക്കയിൽ നിന്ന്​ മെഹുൽ ചോക്​സിയെ കണ്ടെത്തിയത്​. ആ​ന്‍റി​ഗ അ​ധി​കൃ​ത​ർ​ക്ക് ഇ​യാ​ളെ കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.