1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2021

സ്വന്തം ലേഖകൻ: കുവൈത്തിൽ വാണിജ്യ സന്ദർശക വീസയിലെത്തിയവർക്കു രാജ്യം വിടാതെ തന്നെ തൊഴിൽ വീസയിലേക്കു മാറാൻ അനുമതിയായി. കോവിഡ് സാഹചര്യത്തിലാണു തീരുമാനം. നടപടിക്രമങ്ങളെക്കുറിച്ചു ദിവസങ്ങൾക്കുള്ളിൽ വിശദ അറിയിപ്പുണ്ടാകുമെന്നാണു സൂചന.

സന്ദർശക വീസ തൊഴിൽ വീസയാക്കി മാറ്റുന്നതിനു നിലവിൽ അനുമതി ഇല്ല. രാജ്യത്തിനു പുറത്തുപോയ ശേഷം തൊഴിൽ വീസയ്ക്കായി അപേക്ഷിക്കണമെന്നാണു വ്യവസ്ഥ. ഇതിലാണു മാറ്റം വരുത്തിയത്. അതേസമയം, കൃഷിയിടങ്ങളിലേക്കു വിദേശത്തു നിന്നു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു കൊറോണ എമർജൻസി കമ്മിറ്റി അനുമതി നൽകി.

ഇതോടെ വാണിജ്യ സ്ഥാപനങ്ങൾക്കും ഉടമകൾക്കും അവരുടെ ആവശ്യം അനുസരിച്ച്‌ തൊഴിൽ വിസയിലേക്ക് തൊഴിലാളികളുടെ വാണിജ്യ സന്ദർശനവിസ മാറ്റാം.ഇതുസംബന്ധിച്ച് ക്യാബിനറ്റ് ജനറൽ സെക്രട്ടേറിയറ്റ് മേധാവി ഒസാമ അൽ ദുയേജ് പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസയ്ക്ക് നിർദേശം നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.