
സ്വന്തം ലേഖകൻ: കേരളത്തിലെ പ്രവേശന പരീക്ഷകൾ എഴുതാൻ കുവൈത്തിലും സൗകര്യം ഒരുക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.അടുത്ത വർഷം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സ്ഥാനപതി പദത്തിൽ ഇന്ന് ഒരുവർഷം പൂർത്തിയാക്കുന്ന അദ്ദേഹം മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അഖിലേന്ത്യാ പരീക്ഷകളായ ജെഇഇയും നീറ്റും കുവൈത്തിൽ നടത്തുന്നതിന് അനുമതി ലഭ്യമാക്കിയ കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ചുപോയ ഇന്ത്യക്കാർ ഒട്ടേറെയുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്ക് ഇനിയും തിരിച്ചുവരാനാകുന്ന പ്രായക്കാരല്ല അവരിൽ ഭൂരിപക്ഷവും. അത്തരക്കാരെ സ്വന്തം രാജ്യത്ത് സ്ഥിരപ്പെടുത്തുന്നതിനുള്ള പദ്ധതികൾ കേന്ദ്ര/സംസ്ഥാന സർക്കാർ തലത്തിൽ ആവിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാസങ്ങൾക്ക് ശേഷം ഗൾഫ് രാജ്യങ്ങളിലേക്ക് വിമാന സർവീസ് സാധാരണ നിലയിലേക്ക് തിരുച്ചുവരുന്ന സാഹചര്യമാണ്. വിമാനയാത്രാ കൂലി വർധിക്കുമെന്ന ആശങ്കയും അതോടൊപ്പമുണ്ട്. എന്നാൽ വിമാനക്കൂലി നിർണയം ഇന്ത്യ ഗവൺമെന്റിന്റെ മാത്രം തീരുമാനമായി വരേണ്ടതല്ല. വിദേശ വിമാന കമ്പനികളും സർവീസ് നടത്തുന്നുവെന്നതിനാൽ മറ്റു രാജ്യങ്ങളുമായും ബന്ധപ്പെട്ട വിഷയമാണ് അതെന്നും സ്ഥാനപതി ഓർമ്മിപ്പിച്ചു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല