1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2021

സ്വന്തം ലേഖകൻ: ജപ്പാനിലെ പാസഞ്ചർ ട്രെയിനിൽ കത്തി ഉപയോഗിച്ച് യുവാവ് നടത്തിയ ആക്രമണത്തിൽ ഒരാളുടെ നില ഗുരുതരം. പരിക്കേറ്റ 9 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ 36കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചു. ടോക്കിയോ നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള സതേഗയാ എന്ന സ്ഥലത്ത് വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

കത്തിയുമായി എത്തിയ യുവാവ് സ്ത്രീകളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രെയിനിൽ യാത്ര ചെയ്തിരുന്നവരെ കത്തി ഉപയോഗിച്ച് വെട്ടുകയും കുത്തുകയും ചെയ്യുകയായിരുന്നു. ആളുകൾ ബഹളം വെച്ചതോടെ ട്രെയിൻ നിർത്തിയതോടെ അക്രമി രക്ഷപ്പെട്ടു.

കത്തിയാക്രമണം നടന്നുവെന്ന് ട്രെയിൻ ഓപ്പറേറ്റർ അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. യൂണിവേഴ്സിറ്റി വിദ്യാർഥിക്കാണ് ഗുരുതര മുറിവ് സംഭവിച്ചതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ട്രെയിനിൽ നടത്തിയ പരിശോധനയിൽ ആക്രമണത്തിൻ്റെ ഉപയോഗിച്ച കത്തിയും യുവാവിൻ്റെ മൊബൈൽ ഫോണും പോലീസ് കണ്ടെത്തിയിരുന്നു.

യുവാവിൻ്റെ വിവങ്ങൾ ഫോണിൽ നിന്നും ലഭിച്ചതോടെയാണ് അറസ്റ്റ് ഉണ്ടായത്. കേസിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കി. സന്തോഷത്തോടെയിരിക്കുന്ന സ്ത്രീകളെ കണ്ടപ്പോൾ കൊല്ലാൻ തോന്നിയതിനാലാണ് ആക്രമണം നടത്തിയതെന്ന് യുവാവ് പറഞ്ഞതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ത്രീകളെ കണ്ടപ്പോൾ തനിക്ക് ദേഷ്യം വന്നുവെന്നും ഇയാൾ പറഞ്ഞതായി റിപ്പോർട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.