1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2021

സ്വന്തം ലേഖകൻ: യുകെയിൽ 12 – 15 പ്രായക്കാർക്ക് വാക്സിൻ വിതരണം തിങ്കളാഴ്ച തുടങ്ങും. 12 മുതൽ 15 വയസ്സുവരെയുള്ള മൂന്ന് ദശലക്ഷം കുട്ടികൾക്കാണ് ഇതോടെ ആദ്യ ഡോസ് ലഭിക്കുക. ആദ്യ ഘട്ടത്തിൽ ഇംഗ്ലണ്ടിലെ 1.5 ദശലക്ഷം ആളുകൾക്ക് ബൂസ്റ്റർ സന്ദേശങ്ങൾ അയച്ചുകൊണ്ട് കൊറോണ വൈറസ് വാക്സിൻ പ്രോഗ്രാം മുന്നോട്ട് പോകുകയാണ്.

സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ഈ വിഭാഗക്കാർക്കുള്ള വാക്സിൻ വിതരണം. തിങ്കളാഴ്ച മുതൽ ഇംഗ്ലണ്ടിലെ ചില സ്കൂളുകളിൽ കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങും. സ്കോട്ട്ലൻഡിലും വെയിൽസിലും 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് ഈ ആഴ്ച തന്നെ കുത്തിവെപ്പ് തുടങ്ങും.

സ്കോട്ട്ലൻഡിൽ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ഡ്രോപ്പ്-ഇൻ ക്ലിനിക്കുകളിലോ ഷെഡ്യൂൾഡ് അപ്പോയിന്റ്മെന്റ് ഉറപ്പു നൽകുന്ന കത്തുകൾ ലഭിക്കുന്ന മുറക്കോ വാക്സിൻ ബുക്ക് ചെയ്യാം. വെയിൽസിലാകട്ടെ മാസ് വാക്സിനേഷൻ സെൻ്ററുകൾ വഴിയും ചില സ്കൂളുകൾ കേന്ദ്രീകരിച്ചുമാണ് 2 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുക.

വടക്കൻ അയർലണ്ടിൽ, ഒക്ടോബർ മുതലാണ് 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് ജാബുകൾ നൽകാൻ സാധ്യതയെന്ന് മേഖലയിലെ വാക്സിനേഷൻ പ്രോഗ്രാം തലവൻ പറഞ്ഞു. സ്കൂളുകളിൽ കേന്ദ്രീകരിച്ചാവും കുത്തിവെപ്പ്. അതേസമയം, സ്കൂൾ കെട്ടിടങ്ങൾക്ക് പുറത്ത് പ്രതിഷേധം നടക്കാൻ സാധ്യതയുണ്ടെങ്കിൽ പോലീസുമായി ബന്ധപ്പെടാൻ പ്രധാനാധ്യാപകർക്ക് മാർഗ്ഗനിർദ്ദേശം നൽകിയിട്ടുണ്ട്.

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) ചില സ്കൂളുകൾക്ക് വാക്സിൻ പ്രോഗ്രാമിനെക്കുറിച്ച് “തെറ്റായ വിവരങ്ങൾ” പ്രചരിപ്പിക്കുന്ന കത്തുകളും ഇമെയിലുകളും ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. സ്കൂളുകൾ കേന്ദ്രീകരിച്ച് വാക്സിൻ വിതരണം നടത്തുന്നതിന് എതിരായായിരുന്നു ഇത്.

ഈ സാഹചര്യത്തിലാണ് സ്കൂളിന് പുറത്ത് പ്രതിഷേധമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാൽ സ്കൂൾ ഏജ് ഇമ്മ്യൂണൈസേഷൻ സർവീസ്, പ്രാദേശിക അതോറിറ്റി, പോലീസ് എന്നിവരെ അറിയിക്കാൻ സ്കൂൾ അധികാരികൾക്ക് മാർഗനിർദേശം നൽകിയിരിക്കുന്നത്. ഫൈസർ വാക്സിൻ്റെ ഒരു ഡോസാണ് രാജ്യത്തുടനീളമുള്ള 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.