1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2021

സ്വന്തം ലേഖകൻ: യുഎഇയിൽ മുതിർന്ന പൗരന്മാരോട് മോശമായി പെരുമാറിയാൽ 2 വർഷം തടവും 50,000 ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. പ്രായമായവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് 2019ൽ പാസാക്കിയ യുഎഇ ഫെഡറൽ നിയമം കർശനമായി പാലിക്കണമെന്നും അഭ്യർഥിച്ചു.

കുറ്റവാളികൾ ബന്ധുക്കളായാലും വയോജന സ്ഥാപന ജീവനക്കാരായാലും കടുത്ത നടപടിയുണ്ടാകും. 60 വയസ്സിൽ കൂടുതലുള്ളവർക്ക് സ്വകാര്യത, സംരക്ഷണം, പരിസ്ഥിതി, പാർപ്പിടം, വൈദ്യപരിചരണം, ഇൻഷുറൻസ്, സർക്കാർ സേവനങ്ങൾക്കുള്ള മുൻഗണന എന്നിവയ്ക്കുള്ള അവകാശം ഉണ്ടായിരിക്കും. വയോജനങ്ങൾക്കെതിരായ അതിക്രമം കണ്ടിട്ടും റിപ്പോർട്ട് ചെയ്യാത്തവർക്കും ശിക്ഷയുണ്ട്.

മുതിർന്ന പൗരന്മാരെ അപമാനിക്കുന്ന പരിചാരകർക്ക് കഠിന ശിക്ഷയുണ്ടാകും. പ്രായമായവരെ പരിചരിക്കാൻ ബുദ്ധിമുട്ടുള്ള കുടുംബങ്ങൾ സാമൂഹിക വികസന മന്ത്രാലയത്തെയോ പരിചരണ കേന്ദ്രങ്ങളെയോ പൊലീസിനെയോ അറിയിക്കണം. മുതിർന്ന പൗരൻമാർ മരിച്ചാലും വിലാസം മാറിയാലും ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കണമെന്നും ഓർമിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.