1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2021

സ്വന്തം ലേഖകൻ: അനധികൃത താമസത്തിനു കുവൈത്തിൽ പിടിയിലായി നാടുകടത്തപ്പെടുന്നവർക്ക് ഇനി എല്ലാ ഗൾഫ് രാജ്യങ്ങളിലും 5 വർഷം പ്രവേശന വിലക്ക് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. അനധികൃത താമസക്കാരെ കണ്ടെത്താൻ കുവൈത്തിൽ പരിശോധന വ്യാപകമാക്കി.

പൊതുമാപ്പ് പരിഗണനയിലില്ല. കോവിഡ് സാഹചര്യത്തിൽ അനധികൃത താമസക്കാർക്കു താമസരേഖ സാധുതയുള്ളതാക്കാൻ സമയപരിധി 4 തവണ നീട്ടി നൽകിയിരുന്നു. ഇതു പ്രയോജനപ്പെടുത്താത്തവർക്കു മാനുഷിക പരിഗണന നൽകേണ്ടതില്ലെന്നാണു നിലപാട്.

കുടുംബ സന്ദർശക വീസയിൽ എത്തിയശേഷം തിരിച്ചുപോകാത്തവർ ഉൾപ്പെടെ നിലവിൽ 1,60,000 അനധികൃത താമസക്കാർ കുവൈത്തിലുണ്ടെന്നാണു കണക്ക്. പിഴ അടച്ച് രാജ്യം വിടുകയാണെങ്കിൽ പുതിയ വീസയിൽ തിരിച്ചുവരാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.