1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2021

സ്വന്തം ലേഖകൻ: അ​ടു​ത്ത​വ​ര്‍ഷം ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ല്‍ നി​ല​വി​ൽ വ​രു​ന്ന നി​യ​മ​ത്തി​ലൂ​ടെ യുഎഇ​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഒ​ന്നി​ല​ധി​കം ഉ​ട​മ​ക​ള്‍ക്ക്​ കീ​ഴി​ല്‍ ജോ​ലി​ചെ​യ്യാ​ന്‍ അ​നു​മ​തി ല​ഭി​ക്കും. തി​ങ്ക​ളാ​ഴ്​​ച പ്ര​ഖ്യാ​പി​ച്ച പു​തി​യ തൊ​ഴി​ല്‍ നി​യ​മ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു ഇ​ള​വ് തൊ​ഴി​ലാ​ളി​ക​ള്‍ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്​ പ്ര​വാ​സി​ക​ൾ​ക്ക​ട​ക്കം ഉ​പ​കാ​ര​പ്പെ​ടു​ന്ന ഇ​ള​വാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

സ്വ​കാ​ര്യ​മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ത​ങ്ങ​ളു​ടെ വൈ​ദ​ഗ്ധ്യം സ്ഥി​ര​ജോ​ലി​ക്ക്​ പു​റ​മേ പാ​ര്‍ട്ട്​ ടൈം ​ആ​യോ അ​ല്ലാ​തെ​യോ കൂ​ടു​ത​ല്‍ ഇ​ട​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​ണ് പു​തി​യ നി​യ​മം കൊ​ണ്ടു​ദ്ദേ​ശി​ക്കു​ന്ന​ത്. നി​ശ്ചി​ത മ​ണി​ക്കൂ​റു​ക​ളോ അ​ല്ലെ​ങ്കി​ല്‍, നി​ശ്ചി​ത ദി​വ​ങ്ങ​ളി​ലോ കൂ​ടു​ത​ല്‍ ഉ​ട​മ​ക​ള്‍ക്ക്​ കീ​ഴി​ല്‍ ജോ​ലി​ചെ​യ്യാ​നാ​ണ് പാ​ര്‍ട്ട്​ ടൈം ​തൊ​ഴി​ല​വ​സ​രം ന​ല്‍കു​ന്ന​ത്.

നി​ശ്ചി​ത കാ​ല​യ​ള​വി​ലേ​ക്കോ അ​ല്ലെ​ങ്കി​ല്‍, ഒ​രു പ്രോ​ജ​ക്​​ട്​ പൂ​ര്‍ത്തി​യാ​ക്കു​ന്ന​തോ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്കു​ള്ള​താ​ണ് താ​ല്‍ക്കാ​ലി​ക ജോ​ലി. ഇ​തു​കൂ​ടാ​തെ ജോ​ലി​യു​ടെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് തൊ​ഴി​ലാ​ളി​ക​ള്‍ക്ക് മു​ഴു​സ​മ​യ​മോ അ​ല്ലാ​തെ​യോ കൂ​ടു​ത​ല്‍ ഉ​ട​മ​ക​ള്‍ക്ക് കീ​ഴി​ല്‍ ജോ​ലി​ചെ​യ്യാ​നു​ള്ള അ​വ​സ​ര​വും നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്.

ക​രാ​ര്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ രാ​ജ്യ​ത്ത്​ തു​ട​രു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ തൊ​ഴി​ലു​ട​മ​ക​ള്‍ക്ക് സാ​ധി​ക്കു​ന്ന​തി​ലൂ​ടെ ഇ​വ​രു​ടെ ചെ​ല​വ് കു​റ​യു​ക​യും തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വി​ധ​ങ്ങ​ളാ​യ വൈ​ദ​ഗ്ധ്യം ല​ഭ്യ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​ക​യും ചെ​യ്യും. തൊ​ഴി​ലി​െൻറ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് ഓ​രോ തൊ​ഴി​ലി​നും അ​വ​സാ​നം ഗ്രാ​റ്റ്വി​റ്റി അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​രു കൂ​ട്ട​ര്‍ക്കു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങളും നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.