1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2021

സ്വന്തം ലേഖകൻ: കോവിഡ്​ ഒമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിൽ യുകെ നിയന്ത്രണം കടുപ്പിക്കുന്നു. രാജ്യത്ത്​ ഇതുവരെ 160 ഒമിക്രോൺ കേസുകൾ റിപ്പോർട്ട്​ ചെയ്​തതായി യു.കെ ഹെൽത്ത്​ സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കി. യാ​ത്രക്കാർക്ക്​ കോവിഡ്​ പരിശോധന നിർബദ്ധമാക്കി. നൈജീരിയയിൽ നിന്നെത്തുന്നവർക്ക്​ ഹോട്ടൽ ക്വാറന്‍റീൻ നിർബന്ധമാക്കിയതായി ആരോഗ്യ മന്ത്രി സാജിദ്​ ജാവിദ്​ അറിയിച്ചു.

ഒമിക്രോണിന്‍റെ വ്യാപനം മന്ദഗതിയിലാക്കാൻ യാത്രാ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. അതേസമയം വാക്‌സിൻ ഫലപ്രാപ്തിയെയും രോഗവ്യാപനത്തെയും കുറിച്ച്​ ശാസ്ത്രജ്ഞർ കൂടുതൽ പഠനങ്ങൾ നടത്തി വരികയാണ്​.

യാത്ര പുറപ്പെടുന്നതിന്​ 48 മണിക്കൂർ മുമ്പ്​ പി.സി.ആർ അല്ലെങ്കിൽ ലാറ്ററൽ ഫ്ലോ ടെസ്റ്റ്​ നടത്തിയിരിക്കണമെന്നാണ്​ പുതിയ നിർദേശം. തിങ്കളാഴ്ചയാണ്​ ബ്രിട്ടൻ നൈജീരിയയെ ചുവന്ന പട്ടികയിൽ പെടുത്തിയത്​. ബ്രിട്ടനിൽ സ്​ഥിരീകരിച്ച കേസുകൾക്ക്​ ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നെത്തിയ യാത്രക്കാരുമായി ബന്ധമു​െണ്ടന്നാണ്​ അധികൃതർ വിശദീകരിക്കുന്നത്​.

ദക്ഷിണാഫ്രിക്കയടക്കം 10 രാജ്യങ്ങളെ കഴിഞ്ഞ ആഴ്ച ബ്രിട്ടൻ ചുവപ്പ്​ പട്ടികയിൽ ഉൾപെടുത്തിയിരുന്നു. യു.കെ പൗരൻമാർക്കോ അല്ലെങ്കിൽ താമസക്കാർക്കോ മാത്രമാകും രാജ്യത്തേക്ക്​ പ്രവേശനം. എന്നാൽ ഇവർ ഹോട്ടൽ ക്വാറന്‍റീനിൽ കഴിയണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.