1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2021

സ്വന്തം ലേഖകൻ: ബഹ്റൈനില്‍ മൂല്യ വര്‍ദ്ധിത നികുതി ഇരട്ടിയാക്കാനുള്ള കരട് ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ കഴിഞ്ഞ ദിവസം വന്നു. നിലവില്‍ അഞ്ച് ശതമാനം ആണ് വാറ്റ് ഈടാക്കുന്നത്. ഇത് 10 ശതമാനമാക്കി ഉയര്‍ത്താന്‍ ആണ് ബില്ല് നിര്‍ദേശിക്കുന്നത്. നികുതി വര്‍ദ്ധനവ് സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ വെച്ചതായി വൈസ് ചെയര്‍മാന്‍ അലി അല്‍ സായിദ് മാധ്യമങ്ങളോട് പറഞ്ഞെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ലമെന്റ് സ്‍പീക്കര്‍ ഫൌസിയ സൈനാലിന് ആണ് ബില്‍ കെെമാറിയത്. തുടര്‍ന്ന് ബില്ലിന്‍റെ പരിശോധനക്കായി ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റിയുടെ പരിഗണനക്ക് നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. ആവശ്യമായ സമയം ബില്ല് പരിഗണിക്കുന്ന കാര്യത്തില്‍ സ്വീകരിക്കാം. അടിയന്തിരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് ആണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം എന്ന് അദ്ദേഹം അറിയിച്ചു.

സാധാരണയായി സര്‍ക്കാര്‍ അടിയന്തമായി പരിഗണിക്കണമെന്ന് പറയുന്ന ബില്ലുകള്‍ ആണ് 14 ദിവസം കൊണ്ട് പരിഗണിച്ച് വോട്ടെടുപ്പ് നടത്തേണ്ടത്. പിന്നീട് ഇക്കണോമിക് അഫയേഴേസ് കമ്മിറ്റി വിഷയം പരിശോധിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാറിന്‍റെ നിര്‍ദ്ദേശങ്ങള്‍ സ്വീകിരിക്കും. പിന്നീട് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്‍കും. ഇതെല്ലാം കഴിഞ്ഞ ശേഷം ആണ് വോട്ടെടുപ്പ് നടക്കുക.

ബഹ്റെെനിലേക്ക് വരുന്നതിനായി വ്യാജ ആർടിപിസിആർ ടെസ്റ്റ് നിർമിച്ച പ്രതികൾക്ക് ഹൈ ക്രിമിനൽ കോടതി ആറ് മാസം തടവ് വിധിച്ചു. രണ്ട് യുവതികളും ഒരു യുവാവും അടങ്ങുന്ന സംഘത്തെ ആണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. സൗദി കോസ്വെ കടന്നുപോകുന്നതിന് വേണ്ടിയാണ് ഇവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. പരിശോധിയില്‍ സര്‍ട്ടിഫിക്കറ്റിലുള്ള ക്യൂ.ആർ കോഡ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. പിന്നീട് പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.