1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2021

സ്വന്തം ലേഖകൻ: യുഎഇയിലെ വാരാന്ത്യ അവധി ഒഴിവുകള്‍ ബാങ്കുകളെ ബാധിക്കില്ല. ബാങ്കുകള്‍ വെള്ളിയാഴ്ച ഉള്‍പ്പെടെ ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കുമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. രാജ്യത്തെ എല്ലാ ബാങ്കുകളും പ്രവൃത്തി ദിവസങ്ങളില്‍ അഞ്ച് മണിക്കൂറെങ്കിലും പൊതുജനങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കണം. യുഎഇ സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ദിവസം എല്ലാ ബാങ്കുകള്‍ക്കും ഇതുസംബന്ധിച്ച സര്‍ക്കുലര്‍ അയച്ചിരുന്നു. 2022 ജനുവരി രണ്ട് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

കഴിഞ്ഞ ദിവസം ആണ് യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധിയില്‍ മാറ്റം വരുത്തി കൊണ്ട് യുഎഇ പ്രഖ്യാപനം നടത്തിയത്. സ്വാകാര്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഇഷ്ടത്തിന് തീരുമാനം എടുക്കാം എന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ ബാങ്കുകളുടെ പ്രവൃത്തി ദിവസം കഴിഞ്ഞ ദിവസം ആണ് സര്‍ക്കാര്‍ പുനര്‍നിശ്ചയിച്ചത്.

പ്രവൃത്തി സമയം എങ്ങനെയായിരിക്കണമെന്ന് അതത് ബാങ്കുകള്‍ക്ക് തന്നെ തീരുമാനിക്കാം. അതേസമയം, രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി ബാങ്കുകളുടെ അഡ്‍മിനിസ്‍ട്രേഷന്‍ വിഭാഗത്തിന്റെയും ബാങ്ക് ഓഫീസിന്റെയും പ്രവര്‍ത്തനം ക്രമീകരിക്കണമെന്നും പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ റമദാന്‍ മാസത്തില്‍ ഈ സമയം ബാധകമാവില്ല. റമദാനിലെ ബാങ്കിന്‍റെ പ്രവൃത്തി സമയം സംബന്ധിച്ച് സെന്‍ട്രല്‍ ബാങ്ക് പ്രത്യേക നിര്‍ദേശം നല്‍ക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്തെ കൊമേഴ്ഷ്യല്‍ സെന്ററുകളിലെ ബാങ്ക് ശാഖകളുടെ പ്രവൃത്തി സമയം സംബന്ധിച്ച് 2003 ല്‍ പുറത്തിറക്കിയ നോട്ടീസ് സെന്‍ട്രല്‍ ബാങ്ക് റദ്ദാക്കിയിട്ടുണ്ട്. അതുപോലെ ബാങ്കുകളുടെ പ്രവര്‍ത്തനം സംബന്ധിക്കുന്ന 1992ല്‍ പുറത്തിറക്കിയ സര്‍ക്കുലറും റദ്ദാക്കിയതായി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.