1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2021

സ്വന്തം ലേഖകൻ: ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ദുബായ് സന്ദര്‍ശിച്ചത് 48.8 ലക്ഷം പേര്‍. ഡിപാര്‍ട്‌മെന്റ് ഓഫ് ഇക്കണോമി ആന്റ് ടൂറിസം (ഡിഇടി) ആണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ മാസത്തില്‍ മാത്രം ദുബായില്‍ 10 ലക്ഷത്തോളം രാജ്യാന്തര സന്ദര്‍ശകരാണെന്നും ഡിഇടി വ്യക്തമാക്കി. 2021 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ദുബായില്‍ 94 ലക്ഷത്തിലേറെ മുറികളാണ് ആളുകള്‍ രാത്രി താമസിക്കാനായി ഉപയോഗിച്ചത്.

2019 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണം വളരെ കൂടുതലാണ്. അന്ന് 70 ലക്ഷം മുറികള്‍ ആയിരുന്നു ഉപയോഗിച്ചത്. 2021 ഒക്‌ടോബറില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനങ്ങളും മെച്ചപ്പെട്ടു. ഈ മാസം മാത്രം 64 ശതമാനം ആളുകള്‍ എത്തിയെന്നാണ് ഡിഇടി കണക്ക്. 2019 ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഹോട്ടലുകളില്‍ താമസിക്കുന്നതിന്റെ ദൈര്‍ഘ്യത്തിലും 12 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായെന്ന് ഡിഇടി കണക്കുകളില്‍ വ്യക്തമാക്കുന്നു.

കോവിഡ്. ലോക്ഡൗണ്‍ എന്നിവയ്ക്ക് പിന്നാലെ ഹോട്ടല്‍, യാത്രാ എന്നീ രംഗത്തും ഇടിവ് കുറയുന്നതായും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ജനങ്ങള്‍ വീണ്ടും യാത്രകള്‍ ആരംഭിച്ചതിന്റെ തെളിവായും ഇത് വിലയിരുത്തുന്നു. ദുബായ് എക്‌സ്‌പോ ഉള്‍പ്പെടെയുള്ള പരിപാടികള്‍ കൂടുതല്‍ ആളുകളെ യുഎഇയിലേക്ക് എത്തിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.