വിക്ടോറിയ അസരങ്ക ലോക ഒന്നാം നമ്പര്‍ സ്ഥാനത്ത് തിരിച്ചെത്തി. കഴിഞ്ഞ ദിവസം നടന്ന വിംബിള്‍ഡണ്‍ ഫൈനലില്‍ ജയിച്ചിരുന്നെങ്കില്‍ അഗ്നിയേസ്ക റാഡ്വന്‍സ്ക റാങ്കിങ്ങില്‍ ഒന്നാമതെത്തുമായിരുന്നു. എന്നാല്‍ റാഡ്വന്‍സ്ക ഫൈനലില്‍ സെറീനയോട് തോറ്റതോടെ അസറങ്ക വീണ്ടും ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു.
മൂന്നാം സ്ഥാനത്തായിരുന്ന റാഡ്വന്‍സ്ക പുതിയ പട്ടികപ്രകാരം രണ്ടാം സ്ഥാനത്തെത്തി.
വിംബിള്‍ഡണിലെ നാലാം റൗണ്ടിലെ തോല്‍വിയാണ് ഷറപ്പോവയ്ക്ക് ഒന്നാം നമ്പര്‍ നഷ്ടമാക്കാന്‍ കാരണം. ഇതോടെ ഷറപ്പോവയ്ക്ക് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്നു. വിംബിള്‍ഡണ്‍ കിരീടനേട്ടത്തോടെ സെറീന വില്യംസ് രണ്ട്പടി മുന്നോട്ട് വെച്ച് നാലാംസ്ഥാനത്തെത്തി.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല