ലണ്ടനില്‍ നിന്നും വെറുംകയ്യോടെ മടങ്ങില്ലെന്ന് ബീജിങ് ഒളിമ്പിക്സിലെ വെങ്കലമെഡല്‍ ജേതാവും ബോക്സിംഗ് താരവുമായ വിജേന്ദര്‍ സിംഗിന്റെ ഉറപ്പ്. രാജ്യത്തിന് നിരാശ നല്‍കാനല്ല ലണ്ടനില്‍ പോകുന്നതെന്നും വിജേന്ദര്‍ പറഞ്ഞു. ഒളിമ്പിക് മത്സരത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. മികച്ച പ്രകടനത്തിലൂടെ മെഡല്‍ നേടാനാണ് ശ്രമം. ബോക്സിംഗ് റിംഗില്‍ നിന്നും ഇന്ത്യ ഇക്കുറി ഒന്നിലധികം മെഡല്‍ നേടും.
രാജ്യത്തിന്റെ പ്രതീക്ഷകള്‍ കാക്കുമെന്നും വിജേന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല