ടെന്നിസ് താരം സാനിയ മിര്‍സയുടെ മാതാവ് നസീമയെ ലണ്ടന്‍ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ വനിതാ ടെന്നിസ് ടീമിന്റെ മാനേജറായി നിയമിച്ചു. ജൂലൈ ഒന്നിന് ചേര്‍ന്ന ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗ തീരുമാനപ്രകാരമാണ് നിയമനമെന്ന് ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ അറിയിച്ചു.
എന്നാല്‍, ഈ രംഗത്ത് മുന്‍പരിചയമില്ലാത്ത നസീമയെ ടീമിന്റെ മാനേജറായി നിയമിച്ചത് മിക്സഡ് ഡബ്ള്‍സ് വിവാദത്തിനുശേഷം അതൃപ്തിയിലായ സാനിയയെ സന്തോഷിപ്പിക്കാനാണെന്ന് ആക്ഷേപം ഉയര്‍ന്നു. സപ്പോര്‍ട്ടിങ് സ്റ്റാഫായി നിയമിച്ച അഞ്ചു പേരില്‍ നസീമക്കു മാത്രം മതിയായ യോഗ്യതയില്ലെന്ന ആക്ഷേപം പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്.
എന്നാല്‍, ആരോപണത്തെ പ്രതിരോധിച്ച് ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ രംഗത്തെത്തി. ഫെഡറേഷന്‍ കപ്പില്‍ ടീമിന്റെ മാനേജറായി പ്രവര്‍ത്തിച്ച പരിചയത്തിലാണ് നസീമയെ വനിതാ ടീം മാനേജറായി നിയമിച്ചത്. ഏഷ്യന്‍ ഗെയിംസിലും നിരവധി ഗ്രാന്‍ഡ്സ്ലാമുകളിലും വനിതാ ടെന്നിസ് ടീമിനൊപ്പം നസീമ യാത്ര ചെയ്തിട്ടുണ്ടെന്ന് ടെന്നിസ് അസോസിയേഷന്‍ പറഞ്ഞു.
സാനിയ മിര്‍സയും റുഷ്മിയും അടങ്ങുന്ന രണ്ടംഗ ഒളിമ്പിക് വനിതാ ടെന്നിസ് ടീമിന്റെ മാനേജറായിട്ടാണ് ടെന്നിസ് അസോസിയേഷന്‍ നസീമയെ നിയമിച്ചത്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല